
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി. ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴിസിനെ പരാജയപ്പെടുത്തിയത്. 40-ാം മിനിറ്റില്‍ ബോറിസ് സിംഗ് നേടിയ ഏക ഗോളാണ് എഫ്.സി. ഗോവയെ വിജയത്തിലെത്തിച്ചത്.
നിര്‍ണായകമായ വിജയ ഗോള്‍ നേടിയ ബോറിസ് സിംഗാണ് മത്സരത്തിലെ താരം. ജയത്തോടെ എഫ്.സി. ഗോവ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 15 പോയിന്റുകള്‍ നേടി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയുമായി 11 പോയിന്റുകളുമായി ഒന്‍പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
സീസണില്‍ ഹോം ഗ്രൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങുന്ന നാലാമത്തെ തോല്‍വിയാണ് ഇന്നത്തേത്. ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ടീം വഴങ്ങുന്ന ഏറ്റവുമുയര്‍ന്ന ഹോം തോല്‍വിയുടെ എണ്ണത്തിനൊപ്പമാണ് ഈ റെക്കോര്‍ഡ്. അവസാന മിനിറ്റുകളില്‍ ആക്രമിച്ചു കളിച്ചെങ്കിലും ഗോവയുടെ പ്രതിരോധത്തെ തകര്‍ക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ഡിസംബര്‍ ഏഴിന് ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്.സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
Content Highlights: FC Goa secured their third consecutive win in the Indian Super League, defeating Kerala Blasters
Published: 28 Nov 2024, 11:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented