മൊനാകോ: കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരമായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ടിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ സിറ്റിയെ ട്രിപ്പിള്‍ കിരീടമണിയിക്കുന്നതില്‍ നോര്‍വേക്കാരനായ ഹാളണ്ട് പ്രധാന പങ്കുവഹിച്ചു. ലയണല്‍ മെസ്സിയേയും കെവിന്‍ ഡിബ്രുയിനിയേയും പിന്തള്ളിയാണ് ഹാളണ്ടിന്റെ യുവേഫ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടം.

To advertise here,

 ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബൊന്‍മാറ്റിയാണ് മികച്ച വനിതാ ഫുട്ബോളര്‍. സിറ്റിക്ക് മൂന്നു കിരീടം നേടിക്കൊടുത്ത പെപ് ഗാര്‍ഡിയോള മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടി. ഇംഗ്ലണ്ട് പരിശീലക സെറിന വിഗ്മനാണ് വനിതാ കോച്ചിനുള്ള പുരസ്‌കാരം നേടിയത്. മുന്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെ പ്രസിഡന്റ്സ് അവാര്‍ഡ് നേടി.