ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് 1.55 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്യുറോസോ എന്ന കുഞ്ഞൻ രാജ്യം. ഞായറാഴ്ച കരുത്തരായ ജർമനിക്കെതിരേ തങ്ങളെ പ്രതിനിധീകരിക്കുന്ന 11 പേർ ബുട്ടുകെട്ടിയിറങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണവർ. മുൻ ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ലിയാൻഡ്രോ ബക്കൂണ, അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ജൂനിഞ്ഞോ, ഷെഫീൽഡ് യുണൈറ്റഡ് ഫോർവേഡ് തഹിത് ചോങ് എന്നിവരെല്ലാം ഞായറാഴ്ച ജർമനിക്കെതിരേ കളത്തിലുണ്ടാകും.
വെനസ്വേലയിൽ നിന്ന് 40 മൈൽ വടക്കായി കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്നതും 2010 വരെ പഴയ നെതർലൻഡ് ആന്റിലീസിന്റെ ഭാഗമായിരുന്നതുമായിരുന്ന ക്യുറോസോ, ലോക ഫുട്‌ബോൾ ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. സ്‌പെയിനിന്റെയും പോർച്ചുഗലിന്റെയും അധിനിവേശ ചരിത്രമുള്ള ഈ രാജ്യം 2010-ലാണ് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറിയത്.
ക്യുറോസോ എന്ന ദ്വീപ് രാജ്യത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം ഏകദേശം 444 ചതുരശ്ര കിലോമീറ്ററാണ്. അതായത് നമ്മുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ മൂന്നിൽ ഒരു ഭാഗത്തിൽ താഴെ (1,484 ചതുരശ്ര കിലോമീറ്റർ). ഏകദേശം 1.55 ലക്ഷം ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. നോയിഡയിലെ ഒരു ചെറിയ പ്രദേശത്തെ ജനസംഖ്യയേക്കാൾ അൽപം കൂടുതൽ മാത്രമാണിത്.
2010 വരെ നെതർലൻഡ്സ് ആന്റിലീസിന്റെ ഭാഗമായിരുന്നതിനാൽ ഈ രാജ്യത്തിന് ഡച്ച് ഫുട്‌ബോളുമായി ശക്തമായ ബന്ധമുണ്ട്. ടീമിലെ 21 അംഗങ്ങളിൽ 12 പേരും ഡച്ച് ഒന്നാം ഡിവിഷനിൽ കളിക്കുന്നവരാണ്. ക്യാപ്റ്റൻ ലിയാൻഡ്രോ ബാക്യുന, ജൂനിഞ്ഞോ ബാക്യുന, ഷെഫീൽഡ് യുണൈറ്റഡ് താരം താഹിത് ചോങ് എന്നിവരാണ് ടീമിലെ പ്രധാനികൾ. ക്യുറോസോയിലെ ഫുട്‌ബോൾ താരങ്ങളെല്ലാം തന്നെ ഡച്ച് അക്കാദമികളിൽ പരിശീലനം സിദ്ധിച്ചവരാണ്. ഇത് ഇവിടത്തെ ഫുട്‌ബോളിന്റെ വളർച്ചയ്ക്ക് സഹായകമായി. 78-കാരനായ ഡിക്ക് അഡ്വക്കാറ്റാണ് ക്യുറോസോ ഫുട്‌ബോൾ ടീമിനെ പരിശീലിപ്പിക്കുന്നത്.
'ഇൽഹ ദാ ക്യുറോസോ', എന്ന പോർച്ചുഗീസ് പേരിന്റെ അർഥം 'സൗഖ്യത്തിന്റെ ദ്വീപ്' എന്നാണ്. പതിനാറാം നൂറ്റാണ്ടിൽ കപ്പൽയാത്രയ്ക്കിടെ രോഗബാധിതരായ പോർച്ചുഗീസ് നാവികർ ഇവിടെയുള്ള വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിച്ച് സുഖം പ്രാപിച്ചതിനാലാണ് ഈ പ്രദേശത്തിന് ആ പേര് ലഭിച്ചത്.
1634-ൽ ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനി സ്‌പെയിനിൽ നിന്ന് ഈ ദ്വീപ് പിടിച്ചെടുത്തു. അറ്റ്ലാന്റിക് വഴിയുള്ള അടിമക്കച്ചവടത്തിനും ഭക്ഷണസാധനങ്ങളുടെ കയറ്റുമതിക്കുമായി ഡച്ചുകാർ ഈ ദ്വീപിനെ ഒരു പ്രധാന തുറമുഖമായി ഉപയോഗിച്ചിരുന്നു. ഇവിടുത്തെ പ്രാദേശിക ഭാഷയായ പാപിയാമെന്റോ ഒരുകാലത്ത് അടിമകളുടെ ഭാഷയായി കരുതി നിരോധിക്കപ്പെട്ടിരുന്നു എങ്കിലും ഇന്നും ജനങ്ങൾക്കിടയിൽ ഇത് പ്രചാരത്തിലുണ്ട്.
Content Highlights: Curacao, a small island with 1.55 lakh residents, faces Germany in a historic football match., The team features key players like Leandro Bacuna, Juninho Bacuna, and Tahith Chong., Coached by the veteran Dick Advocaat, the team benefits from strong Dutch football ties., Curacao's history involves Portuguese, Spanish, and Dutch influences dating back to the 16th century.
Published: 14 Jun 2026, 12:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented