ബ്യൂണസ് ഐറിസ്: 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടു. 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. കോപ്പയ്ക്ക് മുന്നോടിയായി നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിലേക്കുള്ള ടീമിനെ കൂടിയാണ് പ്രഖ്യാപിച്ചത്. നായകനായി മെസ്സി തുടരും.
ജൂണ്‍ ഒന്‍പതിന് എക്വഡോറുമായും 12-ന് ഗ്വാട്ടിമലയുമായാണ് അര്‍ജന്റീനയുടെ സൗഹൃദമത്സരം. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ പട്ടിക പുറത്തിറക്കും. വ്യക്തിഗത മികവും പരിക്കുമെല്ലാം കണക്കിലെടുത്ത ശേഷം 26 അംഗങ്ങളെ നിലനിര്‍ത്തി മൂന്നുപേരെ തഴയും. ജൂണ്‍ 21-ന് യു.എസ്.എ.യിലാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും. അറ്റ്‌ലാന്റയിലാണ് മത്സരം. ചിലിയും പെറുവും ഗ്രൂപ്പ് എ യില്‍ ഉള്‍പ്പെടുന്നു.
അര്‍ജന്റീന സ്‌ക്വാഡ്
ഗോള്‍ക്കീപ്പര്‍മാര്‍:
എമിലിയാനോ മാര്‍ട്ടിനസ്, ഫ്രാങ്കോ അര്‍മാനി, നിമോ റൂളി.
പ്രതിരോധം:
ഗോണ്‍സാലോ മോണ്ടിയല്‍, നുവേല്‍ മൊളീന, ലിയനാര്‍ഡോ ബലര്‍ഡി, ക്രിസ്റ്റിയന്‍ റൊമേറോ, ജര്‍മന്‍ പെസല്ല, ലൂക്കാസ് മാര്‍ട്ടിനസ് ക്വാര്‍ട്ട, നിക്കോളാസ് ഓട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മാര്‍ക്കസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റിന്‍ ബാര്‍സോ.
മധ്യനിര
ഗയ്‌ഡോ റോഡ്രിഗസ്, ലിയാന്‍ഡ്രോ പെരഡസ്, അലക്‌സിസ് മക്അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, എക്‌സീക്വിയല്‍ പലാസിയസ്, എന്‍സോ ഫെര്‍ണാണ്ടസ്, ജിവാന ലൊ സെല്‍സോ.
മുന്നേറ്റം
എയ്ഞ്ചല്‍ ഡി മരിയ, വാലന്റിന്‍ കര്‍ബനി, ലയണല്‍ മെസ്സി, എയ്ഞ്ചല്‍ കൊറിയ, അലജാന്‍ഡ്രോ ഗര്‍നാച്ചോ, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്.
Content Highlights: copa america argentina team squad messi in dybala out
Published: 21 May 2024, 05:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented