
കാൻസസ് സിറ്റി: ഫിഫ ലോകകപ്പിൽ ഘാനയെ തകർത്ത് കൊളംബിയ പ്രീ-ക്വാർട്ടറിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെയാണ് കൊളംബിയയ്ക്ക് നേരിടേണ്ടത്. മത്സരത്തിന്റെ തുടക്കംമുതൽതന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ജോൺ അരിയാസിന്റെ ഗോളിലൂടെ കൊളംബിയ മുന്നിലെത്തി.
14-ാം മിനിറ്റിലാണ് കൊളംബിയയുടെ വിജയഗോൾ. പരിക്കേറ്റ കോർഡോബയ്ക്ക് പകരം കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് വലതുഭാഗത്തുനിന്ന് നൽകിയ മികച്ചൊരു ക്രോസ് സ്വീകരിച്ചാണ് അരിയാസ് പന്ത് വലയിലെത്തിച്ചത്.
കൊളംബിയയുടെ കോർഡോബയും ഘാനയുടെ സെനായയും പരിക്കിനെത്തുടർന്ന് ആദ്യ 15 മിനിറ്റിനുള്ളിൽതന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടു. ഘാന താരം ഒപോകുവിന്റെ മുന്നേറ്റം തടയുന്നതിനിടെയാണ് കൊർഡോബയ്ക്ക് പരിക്കേറ്റത്. തുടർന്നാണ് കൊളംബിയയുടെ ആദ്യ ഗോളിന് വഴികാട്ടിയ ലൂയിസ് സുവാരസ് പകരക്കാരനായെത്തിയത്. 13-ാം മിനിറ്റിൽ പരിക്കേറ്റ സെനായയ്ക്ക് പകരം സെയ്ദു ഘാനയ്ക്കായി കളത്തിലിറങ്ങി.
രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ കൊളംബിയയും സമനിലയ്ക്കായി ഘാനയും കടുത്ത പോരാട്ടം നടത്തി. 57-ാം മിനിറ്റിൽ കൊളംബിയയുടെ ഡയസ് പന്ത് വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഗോൾ നിഷേധിച്ചു. തൊട്ടടുത്ത മിനിറ്റുകളിൽ ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനം സ്‌കോർ നിലയിൽ മാറ്റമുണ്ടാക്കിയില്ല.
Published: 04 Jul 2026, 07:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented