
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം തോൽവി വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ചെൽസിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ പരാജയം. ഇതോടെ ലീഗിൽ 16-ാം സ്ഥാനത്തായ മുൻ ചാമ്പ്യന്മാർ തരംതാഴ്ത്തലിന്റെ വക്കിലാണ്. ഒടുവിൽ കളിച്ച ഒമ്പത് മത്സരങ്ങളിലും വിജയം നേടാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. 1988 ഒക്ടോബർ-നവംബറിന് ശേഷമുള്ള ക്ലബ്ബിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.
ചെൽസിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച യുണൈറ്റഡ് രണ്ടാം പകുതിയിൽ തകരുകയായിരുന്നു. 50-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിലൂടെ ചെൽസി ലീഡെടുത്തു. 63-ാം മിനിറ്റിൽ യുണൈറ്റഡിന് അടുത്ത തിരിച്ചടി കിട്ടി. ലിസാന്ദ്രോ മാർട്ടിനെസ് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായി. വെസ്ലി ഫൊഫാനയുടെ മുഖത്ത് കൈ കൊണ്ടിടിച്ചതിന് വാർ പരിശോധനയിലൂടെയാണ് റഫറി ലിസാന്ദ്രോയ്ക്ക് മഞ്ഞക്കാർഡ് നൽകിയത്. ഇതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കോൾ പാൽമർ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി.
ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തിയ ചെൽസി വിങ്ങർ എസ്‌റ്റേവിയോ മൂന്നാം ഗോളും അടിച്ചുകയറ്റിയെങ്കിലും നേരിയ വ്യത്യാസത്തിൽ ഓഫ്‌സൈഡ് വിധിച്ചതിനാൽ അത് അനുവദിക്കപ്പെട്ടില്ല. ആദ്യ പകുതിയിൽ യുണൈറ്റഡ് പന്ത് വലയിലെത്തിച്ചിരുന്നുവെങ്കിലും, മാറ്റിയുസ് കുൺഹയുടെ ഹെഡർ വാർ പരിശോധനയിലൂടെ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി നിഷേധിക്കുകയായിരുന്നു. വിജയത്തോടെ ചെൽസി 16 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.
Content Highlights: Chelsea defeated Manchester United to secure fourth place in the Premier League table., Manchester United suffered their third consecutive defeat and are winless in nine games., Lisandro Martinez was sent off, leading to a Cole Palmer penalty for Chelsea's second goal., Manager Michael Carrick faces intense pressure with United sitting 16th, just above the relegation zone.
Published: 31 Oct 2026, 09:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented