ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയ്ക്ക് തോല്‍വി. സതാംപ്ടണാണ് ചെല്‍സിയെ അട്ടിമറിച്ചത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സതാംപ്ടണിന്റെ വിജയം. മറ്റ് മത്സരങ്ങളില്‍ ബ്രൈട്ടണെ ഫുള്‍ഹാം കീഴടക്കിയപ്പോള്‍ ബ്രെന്റ്‌ഫോര്‍ഡിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ കുരുക്കി. എവര്‍ട്ടണും ലീഡ്‌സും സമനിലയില്‍ പിരിഞ്ഞു.
സതാംപ്ടണിന്റെ ഹോം ഗ്രൗണ്ടായ സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 23-ാം മിനിറ്റില്‍ റഹിം സ്‌റ്റെര്‍ലിങ്ങിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ അഞ്ചുമിനിറ്റിനുശേഷം റോമിയോ ലാവിയയിലൂടെ സതാംപ്ടണ്‍ സമനില ഗോള്‍ നേടി. റോമിയോയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെയാണ് ഗോള്‍ പിറന്നത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ആദം ആംസ്‌ട്രോങ്ങിലൂടെ സതാംപ്ടണ്‍ വിജയഗോള്‍ നേടി.
രണ്ടാം പകുതിയില്‍ പരമാവധി ശ്രമിച്ചിട്ടും ചെല്‍സിയ്ക്ക് സമനില ഗോള്‍ നേടാനായില്ല. ലീഗില്‍ ചെല്‍സി വഴങ്ങുന്ന രണ്ടാം തോല്‍വിയാണിത്. നേരത്തേ ലീഡ്‌സ് യുണൈറ്റഡിനോട് ചെല്‍സി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഈ തോല്‍വിയോടെ ചെല്‍സി പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് വീണു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. വിജയത്തോടെ സതാംപ്ടണ്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഏഴാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ ഫുള്‍ഹാം ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ബ്രൈട്ടണെ കീഴടക്കി. ഫുള്‍ഹാമിനായി സൂപ്പര്‍താരം അലക്‌സാണ്ടര്‍ മിട്രോവിച്ച് ഗോളടിച്ചപ്പോള്‍ ലൂയിസ് ഡങ്കിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ബ്രൈട്ടണ് വേണ്ടി പെനാല്‍ട്ടിയിലൂടെ അലെക്‌സിസ് മാക്ക് അലിസ്റ്റര്‍ വലകുലുക്കി. ഈ വിജയത്തോടെ ഫുള്‍ഹാം പോയന്റ് പട്ടികയില്‍ ആറാമതെത്തി. ബ്രൈട്ടണ്‍ നാലാമതാണ്.
ക്രിസ്റ്റല്‍ പാലസും ബ്രെന്റ്‌ഫോര്‍ഡും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. പാലസിനായി വില്‍ഫ്രഡ് സാഹയും ബ്രെന്റ്‌ഫോര്‍ഡിനായി യൊവാന്‍ വീസയും ഗോളടിച്ചു. മറ്റൊരു മത്സരത്തില്‍ ഇതേ സ്‌കോറിന് ലീഡ്‌സ് യുണൈറ്റഡും എവര്‍ട്ടണും സമനിലയില്‍ പിരിഞ്ഞു. ലീഡ്‌സിനായി ലൂയിസ് സിനിസ്റ്റെറയും എവര്‍ട്ടണിനായി ആന്റണി ഗോര്‍ഡനും ലക്ഷ്യം കണ്ടു.
പോയന്റ് പട്ടികയില്‍ ബ്രെന്റ്‌ഫോര്‍ഡ് ഒന്‍പതാമതും ക്രിസ്റ്റല്‍ പാലസ് 13-ാമതുമാണ്. എവര്‍ട്ടണ്‍ 15-ാം സ്ഥാനത്തും ലീഡ്‌സ് അഞ്ചാം സ്ഥാനത്തും തുടരുന്നു.
Content Highlights: epl, english premier league, chelsea, southampton, epl 2022-2023, brentford, fulham, football
Published: 31 Aug 2022, 06:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented