കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ കാലിക്കറ്റ് എഫ്.സി.-തിരുവനന്തപുരം കൊമ്പന്‍സ് മത്സരം സമനിലയില്‍. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തിരുവനന്തപുരത്തിനായി മുഹമ്മദ് അഷറും കാലിക്കറ്റിനായി റിച്ചാര്‍ഡ് ഓസെയ്യും ഗോള്‍ കണ്ടെത്തി.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 21-ാം മിനിറ്റില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് ആദ്യ മുന്നേറ്റം നടത്തിയത്. മുഹമ്മദ് അഷറിന്റെ കരുത്തുറ്റ ഷോട്ട് ഗോള്‍വല കയറി. ലോങ് ബോള്‍ നിയന്ത്രണവിധേയമാക്കിയ ശേഷം അഷര്‍ തൊടുത്ത ഷോട്ട്, കാലിക്കറ്റ് ഗോള്‍ക്കീപ്പര്‍ വിഷാല്‍ ജൂണിനെ മറികടന്ന് വലയില്‍ പതിച്ചു (1-0).
12 മിനിറ്റുകള്‍ക്കകം കാലിക്കറ്റിന്റെ മറുപടി ഗോളെത്തി. കാലിക്കറ്റിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍നിന്ന് ഹെഡറിലൂടെ പ്രതിരോധ താരം റിച്ചാര്‍ഡ് ഒസെയ് ഗോളാക്കി മാറ്റി. കൊമ്പന്‍സിന്റെ ബ്രസീലിയന്‍ ഗോള്‍ക്കീപ്പര്‍ മൈക്കല്‍ അമേരികൊ തടഞ്ഞിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
Content Highlights: calicut fc vs thiruvananthapuram kombans super league kerala
Published: 10 Sept 2024, 10:10 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented