ഫുട്‌ബോൾ മത്സരത്തിനിടെ വിചിത്രവും രസകരവുമായ പല സംഭവങ്ങളുമുണ്ടാകാറുണ്ട്. ചില താരങ്ങളുടെ അബദ്ധങ്ങൾ ഗോളിൽ വരെ കലാശിച്ചേക്കാം. അത്തരത്തിൽ ഒരു സംഭവമാണ് കുറച്ച് മുമ്പ് ബ്രസീലിലെ ഒരു ഫുട്‌ബോൾ മത്സരത്തിൽ നടന്നത്. സ്‌പോർട് റെസിഫെയും നൊവോറിസോണ്ടിനോയും തമ്മിലുള്ള ബ്രസീലിലെ രണ്ടാം ഡിവിഷൻ മത്സരത്തിനിടെയാണ് ഒരു അബദ്ധം സംഭവിച്ചത്.
സ്‌പോർട് റെസിഫെയുടെ ഡിഫൻഡർ അലിസൺ കാസിയാനോയുടെ അബദ്ധം നൊവോറിസോണ്ടിനോയ്ക്ക് ഗോൾ സമ്മാനിക്കുകയായിരുന്നു. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ പന്ത് ഒന്ന് തൊടുന്നതിന് മുമ്പ് നൊവോറിസോണ്ടയ്ക്ക് ഗോൾ സമ്മാനിച്ചു.
ബാക്ക് പാസിനൊടുവിൽ അലിസൺ കാസിയാനോ പന്ത് കൈവശം വെയ്ക്കുന്നതിനായി ഗോൾകീപ്പർ കായ്ക് ഫ്രാങ്കെയ്ക്ക് നൽകുകയായിരുന്നു. എന്നാൽ ഗോൾകീപ്പർ പോസ്റ്റിന് താഴെയുണ്ടായിരുന്നില്ല. പന്ത് നേരെ വലയിലേക്ക് കയറി. മത്സരം നടന്നിട്ട് കുറച്ചു ദിവസങ്ങളായെങ്കിലും ഇതിന്റെ വീഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒട്ടേറെപ്പേർ ഈ വീഡിയോ പങ്കുവെച്ചു.
Content Highlights: A bizarre own goal occurred in a Brazilian Serie B match between Sport Recife and Novorizontino., Defender Alison Cassiano passed the ball back to goalkeeper Caíque França in the very first minute., The goalkeeper was out of position, causing the ball to roll directly into the net without anyone else touching it., The match video recently went viral on social media, capturing global attention.
Published: 12 Sept 2026, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented