ബെർലിൻ: ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം. കിരീട പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് ബൊറൂസിയ ഡോർട്ട്മുൺഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ടീമിന്റെ തുടർച്ചയായ രണ്ടാം കിരീടമാണ്.
ഇരുടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയ മത്സരത്തിൽ ലെഫ്റ്റ് ബാക്ക് താരം നതാനിയേൽ ബ്രൗണിലൂടെയാണ് (28) ബയേൺ അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കാനിരിക്കെ മൈക്കിൾ ഓലിസെ (46) ബയേണിനായി രണ്ടാം ഗോൾ നേടി.
ഡോർട്ട്മുൺഡിനായി സ്ട്രൈക്കർ ഫാബിയോ സിൽവ (75) ആശ്വാസഗോൾ നേടി. 12-ാം തവണയാണ് ബയേൺ മ്യൂണിക്ക് ജർമൻ സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കുന്നത്. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ റെക്കോഡും ബയേണിനാണ്. ഡോർട്ട്മുൺഡിന്റെ പ്രതിരോധതാരം റമി ബെൻസെബൈനി 90-ാം മിനിറ്റിൽ ചുവപ്പുകാർഡ് കിട്ടി പുറത്തായി.
Content Highlights: Bayern Munich defeated Borussia Dortmund 2-1 in the German Super Cup final., Nathaniel Brown and Michael Olise scored for Bayern Munich., Fabio Silva scored the lone goal for Borussia Dortmund., This is Bayern's record 12th German Super Cup title and their second consecutive win.
Published: 24 Aug 2026, 09:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented