ബാഴ്‌സലോണ: ചിലി താരം ആര്‍തുറോ വിദാല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനില്‍ ചേര്‍ന്നു. 

To advertise here,

2021 വരെ വിദാലിന് ബാഴ്‌സയുമായി കരാറുണ്ടായിരുന്നു. എന്നാല്‍ പുതിയ കോച്ച് റൊണാള്‍ഡ് കോമാന്റെ പദ്ധതികളില്‍ സ്ഥാനമില്ലാതിരുന്നതോടെ ബാഴ്‌സ താരത്തെ ക്ലബ്ബ് വിടാന്‍ അനുവദിക്കുകയായിരുന്നു. 

2011-15 കാലത്ത് ഇന്ററിന്റെ കടുത്ത എതിരാളിയായ യുവെന്റസിനായി കളിച്ച താരമാണ് വിദാല്‍. യുവെയ്‌ക്കൊപ്പം നാല് ലീഗ് കിരീടങ്ങളും ഇറ്റാലിയന്‍ കപ്പും നേടിയിട്ടുണ്ട്. പിന്നീട് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് മാറിയ വിദാല്‍ 2018-ലാണ് ബാഴ്‌സയിലെത്തുന്നത്. 

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ 2-8 ന്റെ തോല്‍വിയാണ് വിദാലിനും പുറത്തേക്ക് വഴിതെളിച്ചത്.

Content Highlights: Arturo Vidal completes move to Inter from Barcelona