ഡാലസ്: ആരാധകരുടെ ഇടനെഞ്ച് തകർത്ത പെനാൽറ്റി മിസ്സിന് ഇരട്ട ഗോൾ കൊണ്ട് ലയണൽ മെസ്സിയുടെ പ്രായശ്ചിത്തം. 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ എണ്ണംപറഞ്ഞ ണ് ഗോളുകൾ. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. ലോകകപ്പിൽ മെസ്സിയുടെ ലോകകപ്പിലെ ഗോൾസമ്പാദ്യം ഇതോടെ പതിനെട്ടായി. ജർമൻ ഗോൾയന്ത്രം മിറോസ്ലാവ് ക്ലോസെയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. ഈ ലോകകപ്പിലെ മെസ്സിയുടെ അഞ്ചാം ഗോളാണിത്. മുപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു അർജന്റീനയ്ക്ക് ജീവൻ തിരിച്ചുകൊടുത്ത മെസ്സിയുടെ ഗോൾ. ഇടതുപാർശ്വത്തിൽനിന്ന് അൽമാഡ കൊടുത്ത ക്രോസാണ് തുടക്കം. മക് അലിസ്റ്ററുടെ നാട്യത്തിൽ ഓസ്ട്രിയൻ പ്രതിരോധന ഒന്നുലഞ്ഞു. ഈ ഗ്യാപ്പിലൂടെ മെസ്സി ഒരു ഇടങ്കാലൻ വെടിയുണ്ട പായിച്ചു.
ലൗട്ടെറോ മാർട്ടിനെസിനെ ഡിഫൻഡർമാർ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റിയാണ് മെസ്സി നേരത്തെ പുറത്തേയ്ക്ക് അടിച്ചത്. ആദ്യം റഫറി ഫൗൾ വിളിച്ചിരുന്നില്ല. പിന്നീട് വാർ പരിശോധനയിലാണ് പെനാൽറ്റി വിധിച്ചത്.
Content Highlights: Argentina looks to build on their 3-0 victory against Algeria., Austria enters the match with high confidence after defeating Jordan., Both teams sit on 3 points in Group J., Argentina holds a slight defensive advantage with a clean sheet in their opening match.
Published: 22 Jun 2026, 08:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented