ന്യൂയോർക്ക്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ജോർദാനെതിരായ മത്സരത്തിൽ അർജന്റീനയുടെ ആദ്യ ഗോൾ പിറന്നത് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഒരുക്കിയ ഫിൽഡിന്റെ മറവിലോ. മത്സരത്തിൽ അർജന്റീന ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയിച്ചു. കളിയുടെ 19-ാം മിനിറ്റിൽ ലോ സെൽസോ ഫ്രീകിക്കെടുക്കുമ്പോഴായിരുന്നു ഈ തന്ത്രം കണ്ടത്. മാർക്കോസ് സെനേസി, നിക്കോളാസ് ഒട്ടമെൻഡി, ജൂലിയാനോ സിമിയോണി എന്നിവർ ചേർന്ന് എതിർ ഗോൾക്കീപ്പറെ മറയ്ക്കാൻ പ്രതിരോധ മതിൽ തീർത്തു.

To advertise here,

ഗോൾകീപ്പർ മാർട്ടിനെസ് ദൂരെനിന്ന് നിർദേശങ്ങൾ നൽകിയാണ് ഇവരെ ഗോളിയുടെ കാഴ്ചമറച്ച് മതിലായി അണിനിരത്തിയത്‌. ലോ സെൽസോ പന്തടിക്കാൻ ആഞ്ഞ നിമിഷം ഈ മൂന്ന് കളിക്കാരും പെട്ടെന്ന് മാറിനിന്നു. ഇതോടെ പന്തിന് പോകാൻ വഴി തുറന്നുകിട്ടി. പന്ത് നേരെ ഇടതു ടോപ്പ് കോർണറിലേക്ക് പറന്നിറങ്ങി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു. എമിലിയാനോയെ പുകഴ്ത്തിക്കൊണ്ട്, ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു.

തുടർച്ചയായ മൂന്ന് ജയങ്ങളോടെ ഒൻപത് പോയിന്റുമായി അർജന്റീന ഗ്രൂപ്പ് ജെ-യിൽ ഒന്നാമതെത്തി. റൗണ്ട് ഓഫ് 32-ൽ കേപ് വെർദെയാണ് അർജന്റീനയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് ഗോളുകൾ അടിച്ച മെസ്സിയും സംഘവും ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.