അറ്റ്‌ലാന്റ: ഫിഫ ലോകകപ്പ് സെമി ഫൈനലിനു പിന്നാലെ ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ ഫിക്ക്‌ഫോർഡിന്റെ വെള്ളക്കുപ്പി പരിശോധിക്കുന്ന അർജന്റീന താരങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. അർജന്റീനയുടെ പെനാൽറ്റിയെടുക്കാൻ സാധ്യതയുള്ള താരങ്ങളെക്കുറിച്ചുള്ള വിശദമായ കുറിപ്പുകൾ ബോട്ടിലിൽ കുറിച്ചുവച്ചിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ 85-ാം മിനിറ്റിനുശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് അർജന്റീന അധികസമയവും ഷൂട്ടൗട്ടും ഒഴിവാക്കി ഫൈനലിലേക്ക് യോഗ്യത നേടി. ഒരുഗോളിന് പിറകിൽനിന്നശേഷമാണ് മെസ്സിപ്പടയുടെ തിരിച്ചുവരവ്.

To advertise here,

വലിയ മത്സരങ്ങൾക്കു മുൻപേ പിക്ക്‌ഫോർഡ് തന്റെ വെള്ളക്കുപ്പിയിൽ പെനാൽറ്റിയെടുക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളെഴുതുന്നത് പതിവാണ്. എതിരാളികളുടെ പെനാൽറ്റി രീതി, ശൈലി, ഇഷ്ടപ്പെട്ട പൊസിഷൻ തുടങ്ങിയവ മനസ്സിലാക്കാനുതകുന്ന കുറിപ്പുകളാണ് കുപ്പിയിൽ പങ്കുവെച്ചത്. ബോട്ടിലിലെ കുറിപ്പുകൾ അർജന്റീന താരങ്ങൾ കൂട്ടംകൂടിനിന്ന് വായിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. മെസ്സിയും എൻസോ ഫെർണാണ്ടസും ഉൾപ്പെടെയുള്ള താരങ്ങൾ ബോട്ടിൽ പരിശോധിച്ച് ചിരിക്കുകയും തലയാട്ടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

എന്നാൽ പിക്ക്‌ഫോർഡിന് ഇവ ഉപയോഗിക്കാനാവുംമുന്നേതന്നെ മത്സരം അവസാനിക്കുകയായിരുന്നു. ലൗട്ടാരോ മാർട്ടിനസിന്റെ അധികസമയത്തെ ഗോളാണ് അർജന്റീനയ്ക്ക് ഫൈനൽ ടിക്കറ്റുറപ്പിച്ചത്. 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസും ഗോൾ നേടി. രണ്ടുഗോളുകളും മെസ്സിയുടെ അസിസ്റ്റിൽനിന്നായിരുന്നു. 55-ാം മിനിറ്റിൽ ആന്തണി ഗോർഡൻ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചിരുന്നു.