ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്ലേമേക്കര്‍ കെവിന്‍ ഡിബ്രുയിനെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അതിവേഗത്തില്‍ 100 അസിസ്റ്റുകള്‍ നല്‍കിയ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
സതാംപ്ടണെതിരായ മത്സരത്തിലൂടെയാണ് ഡിബ്രുയിനെ തന്റെ കരിയറിലെ 100-ാം അസിസ്റ്റ് സമ്മാനിച്ചത്. ഡിബ്രുയിനെയുടെ അസിസ്റ്റില്‍ നിന്നാണ് സിറ്റിയ്ക്ക് വേണ്ടി എര്‍ലിങ് ഹാളണ്ട് ആദ്യ ഗോളടിച്ചത്. മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കുപ്പായത്തില്‍ മാത്രം 100 അസിസ്റ്റുകള്‍ നല്‍കുന്ന ആദ്യ താരം കൂടിയാണ് ഡിബ്രുയിനെ.
വെറും 237 മത്സരങ്ങളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം അസിസ്റ്റുകളുള്ള താരം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസം റയാന്‍ ഗിഗ്‌സാണ്. 162 അസിസ്റ്റുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ആഴ്‌സനലിനും ചെല്‍സിയ്ക്കും വേണ്ടി കളിച്ച സെസ്‌ക് ഫാബ്രിഗാസ് (111), മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും എവര്‍ട്ടണിനും വേണ്ടി പന്തുതട്ടിയ വെയ്ന്‍ റൂണി (103), ചെല്‍സിയ്ക്കും സിറ്റിയ്ക്കും വേണ്ടി കളിച്ച ഫ്രാങ്ക് ലാംപാര്‍ഡ് (102) എന്നിവരാണ് ഡിബ്രുയിനെയ്ക്ക് മുന്നിലുള്ളവര്‍.
Content Highlights: 100 assists by kevin debruyne in english premier league
Published: 09 Apr 2023, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented