ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് 2025 മിനി ലേലം ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. മുംബൈ താരം സിമ്രാന്‍ ഷെയ്ഖിനെ 1.9 കോടി രൂപയ്ക്കും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ദിയാന്ദ്ര ഡോട്ടിനെ 1.7 കോടി രൂപയ്ക്കും ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കി.

To advertise here,

16-കാരിയായ തമിഴ്‌നാട്ടുകാരി ജി.കമലിനിയെ 1.6 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തു.

ഇന്ത്യയുടെ പൂനം യാദവിനേയും ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റിനേയും മിനി ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ആരും വിളിച്ചെടുത്തില്ല.

120 താരങ്ങളെയാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത ജയന്റ്‌സ് എന്നീ ഫ്രഞ്ചൈസികളാണ് വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്.

50 ലക്ഷം മുതല്‍ 10 ലക്ഷം വരെയായിരുന്നു താരങ്ങളുടെ അടിസ്ഥാന വില. മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് 50 ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്. ദിയാന്ദ്ര ഡോട്ടിന്‍, ഹീതര്‍ ്‌നൈറ്റ്, ലിസെല്ലെ ലീ എന്നിവര്‍ക്കാണ് 50 ലക്ഷം നിശ്ചയിച്ചിരുന്നത്. 

ഈ വര്‍ഷം ആദ്യത്തില്‍ നടന്ന വനിതാ പ്രീമിയര്‍ ലീഗ് ഒന്നാം സീസണില്‍ ബെംഗളൂരു കിരീടം സ്വന്തമാക്കിയിരുന്നു.