ന്യൂഡല്‍ഹി: കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിജയിച്ചതിനു പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യ. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച് പോയന്റ് ടേബി ളില്‍ ഒന്നാമതെത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തായി. സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യ ആറാംസ്ഥാനത്തേക്ക് പോയിരുന്നു. ഇന്നത്തെ ജയത്തോടെ ഒന്നാം സ്ഥാനം തിരികെപ്പിടിക്കുകയായിരുന്നു.

To advertise here,

നിലവില്‍ സിഡ്നിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്ട്രേലിയ - പാകിസ്താന്‍ ടെസ്റ്റ് കഴിയുന്നതോടെ ഈ നിലയില്‍ മാറ്റം വരും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ രണ്ട് തവണയും ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും കപ്പുയര്‍ത്താനായിരുന്നില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 പോയന്റ് ടേബിളില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം 54.16 പോയന്റ് ശതമാനത്തോടെ ഒന്നാമതാണ്. 50 ആണ് ദക്ഷിണാഫ്രിക്കയുടെ പോയന്റ് ശതമാനം. പാകിസ്താന്‍ 45.83 പോയന്റ് ശതമാനത്തോടെ അഞ്ചാംസ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക് വീണു.