ഹരാരെ: ലോകപ്പിലെ വേദി മാറ്റം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൾ ഹൊസ്സൈൻ ഷാന്റോ. പുറത്തുനടക്കുന്ന ഇത്തരം കാര്യങ്ങൾ താരങ്ങളെ അലട്ടുന്നുണ്ടെന്നും എന്നാൽ ബാധിക്കാത്തതുപോലെ അഭിനയിക്കുകയാണെന്നും നജ്മുൾ പറഞ്ഞു. അതേസമയം മുൻ താരം തമീം ഇഖ്ബാലിനെ ഇന്ത്യൻ ഏജന്റെന്ന് വിളിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അംഗത്തിന്റെ പരാമർശം തള്ളിക്കളയുന്നുവെന്നും നജ്മുൾ പ്രതികരിച്ചു.
നമ്മൾ ഒരിക്കലും തുടർച്ചയായി മികച്ച ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് നമ്മുടെ ലോകകപ്പ് ഫലങ്ങൾ നോക്കിയാൽ മനസിലാകും. കഴിഞ്ഞ വർഷം, നമ്മൾ നന്നായി കളിച്ചു. പക്ഷേ, അതിലും നല്ല അവസരങ്ങൾ ഉണ്ടായിരുന്നു, അവ പ്രയോജനപ്പെടുത്താൻ നമുക്ക് കഴിഞ്ഞില്ല. ഓരോ ലോകകപ്പിന് മുമ്പും എന്തെങ്കിലും സംഭവിക്കാറുണ്ട്. മൂന്ന് ലോകകപ്പുകളിലെ എന്റെ അനുഭവത്തിൽ നിന്ന് ഇത് പറയാൻ കഴിയും. അത് ബാധിക്കാറുമുണ്ട്."- നജ്മുൾ പറഞ്ഞു.
ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും, നമ്മൾ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളാണെന്നും നമ്മൾ നടിക്കുകയാണ്. നിങ്ങളും മനസ്സിലാക്കുക, നമ്മൾ അഭിനയിക്കുകയാണ്. എന്നാൽ അത് എളുപ്പമല്ല"- അദ്ദേഹം പറഞ്ഞു.
ശ്രദ്ധ മാറ്റുന്ന ഇത്തരം കാര്യങ്ങൾ മാറ്റിവെച്ച് ടീമിനായി കളിക്കാൻ കളിക്കാർ ഇപ്പോഴും ശ്രമിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് സംഭവിക്കാതിരുന്നെങ്കിൽ നന്നായേനെ. പക്ഷേ, ഇത് നമ്മുടെ നിയന്ത്രണത്തിന് അതീതമാണ്. അത് എങ്ങനെ സംഭവിച്ചു, അല്ലെങ്കിൽ അത് എങ്ങനെ നിയന്ത്രിക്കാമായിരുന്നു എന്നതിനെക്കുറിച്ച് എനിക്കറിയില്ല. എങ്കിലും, അത്തരം സാഹചര്യങ്ങളിൽ അഭിനയിക്കുന്നത് പോലും ബുദ്ധിമുട്ടാണെന്ന് ഞാൻ പറയും."- നജ്മുൾ കൂട്ടിച്ചേർത്തു.
അതേസമയം മുൻ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെ ബിസിബി അംഗം ആക്ഷേപിച്ചത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു. കളിക്കാർ എന്ന നിലയിൽ, ഞങ്ങൾ ബഹുമാനം പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് ബോർഡ് നമ്മളെ സംരക്ഷിക്കുന്നവരായിരിക്കണം. അവർ നമ്മളെ സംരക്ഷിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ, അത്തരം ഒരു പരാമർശം അംഗീകരിക്കാൻ കഴിയില്ല"- അദ്ദേഹം പറഞ്ഞു.
ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിനെതിരേ മുൻ താരം തമീം ഇഖ്ബാൽ രംഗത്തെത്തിയിരുന്നു. ഏതൊരു തീരുമാനമെടുക്കുമ്പോഴും അത് ബംഗ്ലാദേശിന്റെ ഭാവി താത്പര്യങ്ങൾ പരിഗണിച്ചായിരിക്കണമെന്ന നിർദേശമാണ് തമീം മുന്നോട്ടുവെച്ചിരുന്നത്. എന്നാൽ ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബിസിബി ഡയറക്ടർമാരിലൊരാളായ നജ്മുൾ തമീമിനെതിരേ ആഞ്ഞടിച്ചത്. ഒരു ഇന്ത്യൻ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫെയ്സ്ബുക്കിൽ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം.
Content Highlights: We are acting says Najmul opens up on toll of World Cup controversy
Published: 10 Jan 2026, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented