ഡാർവിൻ (ഓസ്‌ട്രേലിയ): ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ രണ്ടാമിന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിലാണ് ഓസീസ്. 67 റൺസിന് പിന്നിലാണ് ടീം. കാമറൂൺ ഗ്രീനും (43) അലക്‌സ് കാരിയുമാണ് (19) ക്രീസിൽ. ആദ്യ ഇന്നിങ്‌സിൽ 426 റൺസെടുത്ത ബംഗ്ലാദേശ് 228 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്.

To advertise here,

തകർച്ചയോടെയാണ് ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സ് ആരംഭിച്ചത്. 37 റൺസിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ജെയ്ക് വെതറാൾഡ് ഡക്കായി മടങ്ങിയപ്പോൾ ട്രാവിസ് ഹെഡ് 17 റൺസെടുത്ത് പുറത്തായി. മാർനസ് ലബുഷെയ്‌നും സ്റ്റീവൻ സ്മിത്തുമാണ് പിന്നീട് സ്‌കോറുയർത്തിയത്. എന്നാൽ കാര്യമായ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇവർക്കായില്ല. 73 റൺസിൽ നിൽക്കേ ലബുഷെയ്ൻ പുറത്തായി. 31 റൺസാണ് ലബുഷെയ്‌ന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനും ചേർന്ന് ടീമിനെ നൂറുകടത്തി. 44 റൺസെടുത്ത സ്മിത്തും പുറത്തായതോടെ ബംഗ്ലാദേശ് കളിയിൽ തിരിച്ചെത്തി.

ആറുവിക്കറ്റ് നഷ്ടത്തിൽ 351 റൺസെന്ന നിലയിൽ മൂന്നാം ദിനം കളിയാരംഭിച്ച ബംഗ്ലാദേശിന് ഹസൻ മഹ്‌മുദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരം 14 റൺസെടുത്തു. പിന്നാലെ തയ്ജുൾ ഇസ്ലാമും (17) മടങ്ങി. വിക്കറ്റുകൾ പോകുമ്പോഴും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയ മെഹ്ദി ഹസനാണ് ബംഗ്ലാദേശിന് മികച്ച സ്‌കോർ സമ്മാനിച്ചത്. താരം അർധസെഞ്ചുറിയോടെ ടീമിനെ നാനൂറ് കടത്തി. ഒടുക്കം 426 റൺസിന് ബംഗ്ലാദേശ് ടീം പുറത്തായി. മെഹിദി ഹസൻ 65 റൺസെടുത്തു. ഹേസൽവുഡ് ആറുവിക്കറ്റോടെ തിളങ്ങി. ആദ്യ ഇന്നിങ്‌സിൽ ഓസീസിനെ 198 റൺസിന് എറിഞ്ഞിട്ട ബംഗ്ലാദേശ് 228 റൺസ് ലീഡും സ്വന്തമാക്കി.

സെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനും അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ നജ്മുൾ ഹൊസെയ്‌നുമാണ് രണ്ടാം ദിനം ബംഗ്ലാദേശിനെ മികച്ച നിലയിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ നജ്മുൾ ഹൊസെയ്‌നും തൻസിദും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഓസ്‌ട്രേലിയയുടെ പേരുകേട്ട ബൗളിങ് നിരയെ മികവോടെ നേരിട്ട ഇരുവരും ടീമിന് പ്രതീക്ഷ സമ്മാനിച്ചു . തൻസിദ് 101 റൺസെടുത്തും നജ്മുൾ 84 റൺസെടുത്തും പുറത്തായി.

നേരത്തേ ആറുവിക്കറ്റുമായി പേസ് ബൗളർ ഹസൻ മഹമൂദ് ആഞ്ഞടിച്ചപ്പോൾ ഓസീസ് ഒന്നാം ഇന്നിങ്‌സ്‌ 198 റൺസിലാണ് ഒതുങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയരുടെ ബാറ്റർമാർക്ക് തുടക്കംമുതൽ പിഴച്ചു. ഓപ്പണർമാരായ ട്രാവിസ് ഹെഡ്ഡിനെയും (22) ജാക്ക് വെതറാൾഡിനെയും (23) മടക്കി മഹമൂദ് ബംഗ്ലാദേശിന് ഉജ്ജ്വല തുടക്കം നൽകി. അർധസെഞ്ചുറി നേടിയ സ്റ്റീവൻ സ്മിത്ത് (71) മാത്രമാണ് ആതിഥേയനിരയിൽ ചെറുത്തുനിന്നത്.