ലാഹോർ: 2019-ലെ ഏകദിനലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താന് പിഴച്ചുവെന്ന് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ വഖാർ യൂനുസ്. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ പാക് ടീമിന്റെ ഭാഗത്തുനിന്നുണ്ടായ ബുദ്ധിരഹിതമായ തീരുമാനമാണ് കളി കൈവിട്ടുപോകാൻ കാരണമായതെന്ന് വഖാർ യൂനുസ് പറയുന്നു.

To advertise here,

ടോസിടുന്നതു മുതൽ തന്നെ പാകിസ്താന് പിഴച്ചു. ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ തുടക്കത്തിലേ വീഴ്ത്താമെന്ന് കരുതി പാകിസ്താൻ ബൗളിങ് ആരംഭിച്ചു. എന്നാൽ പിച്ചിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ഇന്ത്യയുടെ ഓപ്പണർമാർ പിടിച്ചുനിന്നു. ഇന്ത്യ താളം കണ്ടെത്തിയതോടെ പാകിസ്താന് ഒന്നും ചെയ്യാനായില്ല.

അന്ന് ആദ്യം ബാറ്റു ചെയ്ത ടീമിന് അനുകൂലമായിരുന്നു കാര്യങ്ങൾ. എന്നാൽ ടോസിന്റെ സമയത്തുണ്ടായ ചെറിയ പിഴവ് പാകിസ്താന് മത്സരംതന്നെ നഷ്ടപ്പെടുത്തി. ഇന്ത്യ അന്ന് മികച്ച രീതിയിൽ കളിച്ചുവെന്നും വഖാർ യൂനുസ് വ്യക്തമാക്കുന്നു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 335 റൺസാണ് അടിച്ചെടുത്തത്. രോഹിത് ശർമ 140 റൺസടിച്ചപ്പോൾ വിരാട് കോലി 77ഉം കെ.എൽ രാഹുൽ 57ഉം റൺസ് നേടി. രാഹുലിനൊപ്പം രോഹിത് 136 റൺസ് കൂട്ടുകെട്ടുമുണ്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ഈ ലക്ഷ്യം മറികടക്കാനാകുമായിരുന്നില്ല. ഒടുവിൽ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ 89 റൺസിന് വിജയിച്ചു.

content highlights:Waqar Younis thinks Pakistan got it totally wrong against India in 2019 World Cup