ബുലവായോ: 33 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പം ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരംഗ. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള യോഗ്യതാ മത്സരങ്ങളില്‍ അത്ഭുത പ്രകടനം പുറത്തെടുത്താണ് ഹസരംഗ ചരിത്രത്തിലിടം നേടിയത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയതോടെ ഹസരംഗ 33 വര്‍ഷം മുന്‍പ് പാകിസ്താന്റെ വഖാര്‍ യൂനിസ് സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി.
ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടമാണ് ഹസരംഗ സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനെതിരേ താരം 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. ഹസരംഗയുടെ മികവില്‍ ശ്രീലങ്ക അയര്‍ലന്‍ഡിനെ 133 റണ്‍സിന് തകര്‍ത്തു. ഈ വിജയത്തോടെ സൂപ്പര്‍ സിക്‌സ് സ്റ്റേജിലേക്ക് യോഗ്യത നേടാനും ശ്രീലങ്കയ്ക്ക് സാധിച്ചു.
സിംബാബ്‌വെയില്‍ വെച്ച് നടക്കുന്ന യോഗ്യതാ റൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഹസരംഗ വീഴ്ത്തിയത് 16 വിക്കറ്റുകളാണ്. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക മത്സരിക്കുന്നത്. ഗ്രൂപ്പിലെ യു.എ.ഇയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഹസരംഗ എട്ടോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. രണ്ടാം മത്സരത്തില്‍ ഒമാനായിരുന്നു എതിരാളി. ഈ മത്സരത്തില്‍ ഹസരംഗ 7.2 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചുവിക്കറ്റെടുത്തു. ഈ രണ്ട് മത്സരങ്ങളിലും താരമായതും ഹസരംഗയാണ്.
വഖാര്‍ യൂനിസ് 1990-ലാണ് ഈ റെക്കോഡ് സ്ഥാപിക്കുന്നത്. 1990 നവംബറിലാണ് യൂനിസ് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസീലന്‍ഡായിരുന്നു എതിരാളിയെങ്കില്‍ മൂന്നാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു എതിരാളി. ഈ മൂന്ന് മത്സരങ്ങളും പാകിസ്താനില്‍ വെച്ചാണ് നടന്നത്.
Content Highlights: Wanindu Hasaranga Equals 33-Year-Old Record With 5-Wicket Haul Against Ireland
Published: 26 Jun 2023, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented