റിയാദ്: റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും സൗദി 'സോവറിൻ വെൽത്ത് ഫണ്ട്' ആസ്ഥാനവുമായ കെട്ടിടത്തിന് നേരെ വ്യാഴാഴ്ച ഹൂതി മിസൈലാക്രമണമുണ്ടായി. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. 

To advertise here,

'കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഒരു ടവറിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് സിവിൽ ഡിഫൻസ് സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ആക്രമണത്തിൽ ടവറിലെയും സമീപത്തെ കെട്ടിടങ്ങളിലെയും പല നിലകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല' - സൗദി സർക്കാർ അറിയിച്ചു.

റിയാദിലെ സാമ്പത്തിക മേഖലയിലുള്ള പ്രധാന കെട്ടിടത്തിന് ഹൂതി ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ്. നവംബർ 8-ന് നടന്ന ആക്രമണത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു.