ബ്രിസ്‌ബെയ്ന്‍ (ഓസ്‌ട്രേലിയ): ബ്രിസ്‌ബെയ്ന്‍ ടെസ്റ്റിന് പിന്നാലെ അപ്രതീക്ഷിതമായാണ് ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. കുംബ്ലെയ്ക്കുശേഷം ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമാണ് അശ്വിന്‍. ടെസ്റ്റിനിടെ മഴമൂലം കളി തടസ്സപ്പെട്ട അവസരത്തില്‍ വിരാട് കോലിയുമായി അശ്വിന്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ശേഷം കോലി അശ്വിനെ ആലിംഗനം ചെയ്യുന്നതും കണ്ടു. അപ്പോള്‍ മുതല്‍ തന്നെ അശ്വിന്‍ വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നു.
മത്സരത്തിനു പിന്നാലെ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അശ്വിന്റെ വിരമിക്കലിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വിരാട് കോലി. 14 വര്‍ഷം ഒരുമിച്ച് കളിച്ചതിന്റെ മത്സരവിജയങ്ങളില്‍ അശ്വിന്‍ നല്‍കിയ സംഭാവനകളെയും കോലി അനുസ്മരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായി എക്കാലവും അശ്വിന്‍ ഓര്‍മിക്കപ്പെടുമെന്നും കോലി സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.
'14 വര്‍ഷം ഞാന്‍ നിങ്ങളോടൊപ്പം കളിച്ചു, ഇന്ന് വിരമിക്കുന്നുവെന്ന് നിങ്ങളെന്നോട് പറഞ്ഞപ്പോള്‍, അതെന്നെ അല്പം വികാരഭരിതനാക്കി. അതെന്നെ നമ്മള്‍ വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച ഫ്‌ളാഷ്ബാക്കിലേക്ക് കൂട്ടിക്കൊണ്ടുപോയി. അശ്വിന്‍, നിങ്ങളോടൊപ്പമുള്ള യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. നിങ്ങളുടെ കഴിവും മത്സര വിജയത്തിന് നല്‍കിയ സംഭാവനകളും മികച്ചതാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായി നിങ്ങള്‍ എന്നെന്നും ഓര്‍മിക്കപ്പെടും'-കോലി കുറിച്ചു. എല്ലാത്തിനും നന്ദി സുഹൃത്തേ എന്നെഴുതിയാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
ഇന്ത്യക്കായി 106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍, 537 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 37 തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. മികച്ച ഒരു ഓള്‍റൗണ്ടറായ അദ്ദേഹം 3,503 റണ്‍സ് നേടുകയും ചെയ്തു.
Content Highlights: virat kohli emotional note to r ashwin
Published: 18 Dec 2024, 02:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented