ചെന്നൈ: പുതിയ ഐപിഎൽ സീസണിന് മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ടീമുകൾ. ധോനിയടക്കം പത്ത് താരങ്ങളെ സിഎസ്‌കെ ടീമിൽ നിന്ന് റിലീസ് ചെയ്തു. 14.2 കോടിക്ക് ടീമിലെത്തിച്ച പ്രശാന്ത് വീറിനെയടക്കം ടീമിൽ നിലനിർത്തിയില്ല. ധോനിയെ നേരത്തേ ടീമിന്റെ മെന്ററായി ചെന്നൈ പ്രഖ്യാപിച്ചിരുന്നു. 

To advertise here,

അതേസമയം സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ഡൽഹിയും 18 കോടിക്ക് ടീമിലെത്തിച്ച മതിഷ പതിരണയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നിലനിർത്തിയില്ല. അടുത്ത സീസണിൽ നിന്ന് പിന്മാറിയ ട്രാവിസ് ഹെഡിനെ ഹൈദരാബാദും പേസർ ട്രന്റ് ബോൾട്ടിനെ മുംബൈയും റിലീസ് ചെയ്തു.