മാഞ്ചസ്റ്റർ: ഇന്ത്യൻ സീനിയർ കുപ്പായത്തിലെ അരങ്ങേറ്റ മത്സരത്തിൽ തിളങ്ങാനാകാതെ വൈഭവ് സൂര്യവംശി. പത്ത് ബോളുകളിൽ പതിനാല് റൺസെടുത്ത് വൈഭവ് പുറത്തായി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പൺ ചെയ്ത വൈഭവ് ആദ്യ മത്സരത്തിൽ തന്നെ രണ്ട് സിക്സറുകളാണ് നേടിയത്. അതിവേഗ ബൗളർ ജോഫ്ര ആർച്ചറുടെ പന്തിൽ വൈഭവ് നേടിയ 'സ്കൂപ്പ്' സിക്സർ ഗാലറിയെ ആവേശത്തിലാഴ്ത്തി. തൊട്ടടുത്ത ഓവറിൽ ജോഷ് ടോങ്കിനെതിരെയും താരം ഒരു സിക്സർ പായിച്ചു. എന്നാൽ ഇംഗ്ലീഷ് സ്പിന്നർ വിൽ ജാക്സിനെ നേരിടാൻ ക്രീസ് വിട്ടിറങ്ങിയ വൈഭവിനെ ജോസ് ബട്ട്‌ലർ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. ഒമ്പത് പന്തുകളിൽനിന്ന് 14 റൺസ് എടുത്ത് നിൽക്കെയായിരുന്നു പുറത്തായത്.
ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരുന്നു.
Content Highlights: Vaibhav Suryavanshi makes his international debut for India against England., He sets the record for being the youngest player to represent India in international cricket., Suryavanshi scored 14 runs off 10 balls, including two sixes in his debut innings., The match took place in Manchester as part of the India vs England T20 series.
Published: 04 Jul 2026, 08:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented