ദമ്മാം: ക്രിക്കറ്റ് ആരാധകരിലും കളിക്കാരിലും ഒരുപോലെ ആവേശം പകരാൻ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ക്രിക്കറ്റ് ടൂർണമെന്റായ ട്രിവാൻഡ്രം ക്രിക്കറ്റ് പ്രീമിയർ ലീഗ് (TCPL) സീസൺ 6 ഒരുങ്ങുന്നു. നവംബർ 6ന് ദമ്മാം കാനു ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റിൽ എട്ട് ടീമുകളിലായി 120 ഓളം താരങ്ങൾ മാറ്റുരയ്ക്കും.
കഴിഞ്ഞ അഞ്ച് സീസണുകളിലും മികച്ച ജനപങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിന്റെ ആറാം സീസണും വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
വിവിധ ടീമുകളിലേക്കുള്ള കളിക്കാരുടെ തിരഞ്ഞെടുപ്പ് യാസിർ അറാഫത്ത്, യൂസഫ്, ഷിബിൻ, മുനീർ, അജീബ്, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ദമ്മാമിൽ സംഘടിപ്പിച്ചു.
ചടങ്ങിൽ ട്രിവാൻഡ്രം ക്രിക്കറ്റ് പ്രീമിയർ ലീഗ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സഞ്ജയ്, അശോക്, സാനു എന്നിവർ സംസാരിച്ചു. ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു മുൻ സീസണുകളേക്കാൾ കൂടുതൽ മികവോടെയും ആവേശത്തോടെയും ആറാം സീസൺ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (TRIPA) സ്ഥാപക നേതാവും പ്രമുഖ സംരംഭകനുമായ ഹാജ അഹമ്മദ് ട്രിവാൻഡ്രം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 6ന് ആശംസകൾ നേർന്നു. പ്രവാസി സമൂഹത്തിനിടയിൽ കായിക സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കായികമേളകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹത്തിനിടയിൽ ഇതിനോടകം ശ്രദ്ധേയമായ കായിക ബ്രാൻഡായി മാറിയ ട്രിവാൻഡ്രം ക്രിക്കറ്റ് പ്രീമിയർ ലീഗിന്റെ ആറാം സീസണിനായി ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മികച്ച താരങ്ങളും ശക്തമായ ടീമുകളും ഏറ്റുമുട്ടുന്ന മത്സരങ്ങൾ ഇത്തവണയും ആവേശകരമായ ക്രിക്കറ്റ് വിരുന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നു.
Content Highlights: The 6th season of the Trivandrum Cricket Premier League (TCPL) will take place on November 6 at the Kanoo Floodlight Stadium in Dammam, featuring 120 players across eight teams.
Published: 23 Aug 2026, 03:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented