മുംബൈ: ഇന്ത്യയുടെ യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശി കരിയറിലെ നിർണായക ഘട്ടത്തിൽ. ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ വൈഭവിനെ ഉൾപ്പെടുത്തി. ഇതാദ്യമായാണ് താരം ഇന്ത്യ എ ടീമിൽ ഇടംപിടിക്കുന്നത്. സീനിയർ ടീമിലേക്കുള്ള വൈഭവിന്റെ അകലം കുറഞ്ഞുവരികയാണെന്നാണ് ഇതിലൂടെ ലഭിക്കുന്ന സൂചന. തിലക് വർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. റിയാൻ പരാഗാണ് വൈസ് ക്യാപ്റ്റൻ. അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ.
ഇത്തവണത്തെ ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് വൈഭവ്. 11 മത്സരങ്ങളിൽ നിന്ന് 236 സ്ട്രൈക്ക് റേറ്റിൽ 440 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. 12-ാം വയസിൽ ബിഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറിയ വൈഭവ്, ഇന്ത്യ അണ്ടർ-19 ടീമിനായി 58 പന്തിൽ സെഞ്ചുറി നേടി റെക്കോർഡ് ഇട്ടിട്ടുണ്ട്.
ഐപിഎൽ സീസൺ അവസാനിച്ച ശേഷം ജൂൺ ഒമ്പതു മുതൽ 21 വരെയാണ് ത്രിരാഷ്ട്ര പരമ്പര. വൈറ്റ് ബോൾ മത്സരങ്ങളുടെ വേദി ദാംബുള്ളയാണ്. ഇതിനുശേഷം ശ്രീലങ്ക എ ടീമുമായി രണ്ട് റെഡ് ബോൾ മത്സരങ്ങളും ഇന്ത്യ കളിക്കും. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻ പരാഗ്, ആയുഷ് ബധോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യാഷ് താക്കൂർ, യുധ്വീർ സിങ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.
Content Highlights: Vaibhav Suryavanshi selected for India A at age 15., Participation in the 2026 Tri-Series in Sri Lanka., Strong IPL performance with 440 runs at 236 strike rate., Tilak Varma to lead the squad.
Published: 14 May 2026, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented