സിഡ്നി: ഓസ്ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് കൂട്ടക്കൊലയുടെ പേരിൽ വൻ സൈബർ ആക്രമണം നേരിടുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയുടെ കുടുംബം. അധിക്ഷേപം തുടരുന്ന പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട സ്ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ഖവാജയുടെ ഭാര്യ റേച്ചൽ ഖവാജ.
"കഴിഞ്ഞ ആഴ്ചയിൽ ഞങ്ങൾക്കു ലഭിച്ച ചില സന്ദേശങ്ങൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ഞങ്ങൾക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അത് രൂക്ഷമായിരിക്കുന്നു. - ഖവാജയുടെ ഭാര്യ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ആക്രമണത്തിൽ പതിനഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ വംശജൻ സാജിദ് അക്രമും നവീദ് അക്രമും ആണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. സാജിദ് പോലീസിന്റെ വെടിയേറ്റു മരിച്ചെങ്കിലും നവീദ് പോലീസിന്റെ പിടിയിലായി. ഇതിനുശേഷമാണ് പാക് വംശജനായ ഖവാജയ്ക്കും കുടുംബത്തിനും നേരെ വംശീയാധിക്ഷേപം ആരംഭിച്ചത്.
ഭാവിയിൽ ഖവാജയുടെ പെൺകുട്ടികൾ സ്കൂളുകൾ തകർക്കുന്നവരായിരിക്കുമെന്നും താരവും കുടുംബവും പാകിസ്താനിലേക്ക് പോകണമെന്നതടക്കം അധിക്ഷേപം നിറഞ്ഞ കമന്റുകളാണ് പലതും. അതേസമയം ഖവാജ തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ, ബോണ്ടി ആക്രമണത്തെ അപലപിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട ആളാണ് ഖവാജ. "ബോണ്ടിക്കും ജൂതസമൂഹത്തിനും. രണ്ട് വർഷത്തിനിടെ രണ്ട് ഭീകരമായ കുറ്റകൃത്യങ്ങൾ. ബോണ്ടിയുടെ ഇന്നത്തെ വാർത്തകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. - ഖവാജ അന്ന് കുറിച്ചു. ബോണ്ടി സമൂഹം വേദനിപ്പിക്കപ്പെട്ടു. വാക്കുകളില്ല. ഹൃദയവേദന മാത്രം. തന്റെ ചിന്തകളും പ്രാർഥനകളും ബാധിക്കപ്പെട്ടവരോടൊപ്പമാണെന്നും ഇതായിരുന്നു ആക്രമണത്തെക്കുറിച്ചുള്ള ഖവാജയുടെ പ്രതികരണം.
ഡിസംബർ 14-ന് ബീച്ചിൽ നടന്ന ജൂത ഉത്സവത്തിൽ ഇരച്ചുകയറിയാണ് സാജിദ് അക്രമും നവീദ് അക്രമും ആളുകൾക്കിടയിലേക്ക് വെടിയുതിർത്തത്. സംഭവത്തിൽ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. സാജിദ് പോലീസിന്റെ വെടിയേറ്റു മരിച്ചെങ്കിലും നവീദ് പോലീസിന്റെ പിടിയിലായി. ഹൈദരാബാദിൽ നിന്നുള്ള സാജിദ് അക്രം 27 വർഷം മുൻപാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. നവീദ് അക്രം ഓസ്ട്രേലിയൻ പൗരനാണ്.
Content Highlights: usman Khawaja's Daughters Racially Abused On Social Media
Published: 23 Dec 2025, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented