
സിഡ്നി: ബോണ്ടി ബീച്ചിൽ 15 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദികളുടെ വെടിവെപ്പിനു പിന്നാലെ നാലു ദിവസത്തിനു ശേഷം ബോണ്ടി ബീച്ചിലേക്കു കുതിച്ചുപാഞ്ഞ കാറുകൾ പോലീസ് തടഞ്ഞു. വ്യാഴാഴ്ച്ച അർധരാത്രിയോടെയാണ് സംശയാസ്പദമായ രീതിയിൽ പോവുകയായിരുന്ന രണ്ട് കാറുകൾ തടഞ്ഞത്. ഇതിൽ നിർത്താതെ പോയ ഒരു കാറിനെ പോലീസ് വാഹനം ഉപയോഗിച്ച് ഇടിച്ചിടുകയായിരുന്നു.
ബോണ്ടി ബീച്ചിലെ അക്രമത്തിനു നാല് ദിവസത്തിനു ശേഷമാണ് ഈ സംഭവം. കാറിൽ യാത്ര ചെയ്തത് തീവ്രവാദികളായിരുന്നോ എന്ന കാര്യം പോലീസ് സ്ഥിരീകരിക്കുന്നില്ലെങ്കിലും ഏഴു പേരെ പിടികൂടിയിട്ടുണ്ട്. ഇവരുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിഡ്നി നഗരത്തിനടുത്തുള്ള ലിവർപൂളിലാണ് സംഭവം. 'സിഡ്നിയിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തുള്ള ലിവർപൂളിലെ ജോർജ് സ്ട്രീറ്റിലാണ് പോലീസ് ഓപ്പറേഷൻ നടന്നത്. അക്രമ പ്രവർത്തനം ആസൂത്രണം ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് രണ്ട് കാറുകൾ തടഞ്ഞു. നിലവിൽ, ബോണ്ടി ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധം കണ്ടെത്തിയിട്ടില്ല,' എൻഎസ്ഡബ്ല്യു പോലീസ് അറിയിച്ചു.
അതേസമയം, വെടിയേറ്റ് ആശുപത്രിയിലായിരുന്ന ബോണ്ടി ബീച്ച് തീവ്രവാദി നവീദ് അക്രം അബോധാവസ്ഥയിൽനിന്ന് ഉണർന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഭീകരവാദം, കൊലപാതകം എന്നിവയുൾപ്പെടെ 59 കുറ്റങ്ങളാണ് ഇയാൾ നേരിടുന്നത്.
ഹിറ്റ്‌ലറുടെ വംശഹത്യ അതിജീവിച്ച 87 വയസ്സുള്ളയാളും 10 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടെ 15 പേരെയാണ് ബോണ്ടി ബീച്ചിൽ ഭീകരർ കൊലപ്പെടുത്തിയത്. അതേസമയം, ഭീകരരുടെ ആക്രമണത്തിൽ സ്തംഭിച്ചുപോയ പോലീസ് സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദ് ഇടപെട്ടതോടെയാണ് സജീവമായതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: Police intercept suspicious cars near Bondi Beach days after the attack. 7 individuals apprehended in Sydney`s southwest. Read for details.
Published: 18 Dec 2025, 09:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented