ഇന്‍ഡോര്‍: ടി20-യിലെ വേഗമേറിയ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലിന്. ത്രിപുരയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിലാണ് ഉര്‍വില്‍ പട്ടേല്‍ റെക്കോര്‍ഡിട്ടത്. 28 പന്തിലാണ് ഉര്‍വിലിന്റെ സെഞ്ചുറി.
സിപ്രസിനെതിരായ മത്സരത്തില്‍ 27 പന്തില്‍ സെഞ്ചുറി നേടിയ എസ്റ്റോണിയ താരം സഹില്‍ ചൗഹാന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ്. 30 പന്തില്‍ സെഞ്ചുറി തികച്ച ക്രിസ് ഗെയിലും 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തുമാണ് ഉര്‍വിലിന് പിന്നാലെയുള്ളത്.
കഴിഞ്ഞദിവസം ജിദ്ദയില്‍ നടന്ന ഐ.പി.എല്‍. ലേലത്തില്‍ ഉര്‍വില്‍ പട്ടേലിനെ താരങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല. അതേസമയം, റെക്കോര്‍ഡില്‍ ഉര്‍വിലിന് പിന്നാലെയുള്ള പന്ത് ഐ.പി.എല്‍. ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു.
Content Highlights: Urvil Patel breaks costliest player Rishabh Pant's fastest century record after going unsold in IPL
Published: 27 Nov 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented