
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോലിയുമായുള്ള തർക്കത്തെ കുറിച്ച് മനസ് തുറന്ന് ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാനിച്ച ശേഷം ഹെഡ്ഡിന് കോലി കൈ കൊടുത്തിരുന്നില്ല. ഇതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
അത്തരം നിമിഷങ്ങൾ മത്സരങ്ങളുടെ ഭാഗമാണെന്നും താനും കോലിയും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഹെഡ്ഡ് വ്യക്തമാക്കി.. 'പരിഹരിക്കാനായി ഒന്നുമില്ലെന്നാണ് ഞാൻ കരുതുന്നത്. അതെല്ലാം മത്സരത്തിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നമ്മൾ പ്രതീക്ഷിക്കുന്നതാണ്. അതുകൊണ്ട് അതിൽ വലിയ അതിശയമൊന്നുമില്ല.'-ഹെഡ്ഡ് വ്യക്തമാക്കി. ഈ സംഭവത്തിനുശേഷം സോഷ്യൽ മീഡിയയിൽ താൻ നേരിട്ട ആക്രമണത്തെ കുറിച്ച് ഹെഡ്ഡിന്റെ ഭാര്യ ജെസിക്ക ഡേവിസ് തുറന്നുപറഞ്ഞിരുന്നു. അതിനെ കുറിച്ചും ഹെഡ് സംസാരിച്ചു.
'ഓരോ കാര്യത്തെ കുറിച്ചും വ്യക്തമായ കാഴ്ച്ചപ്പാടുള്ളവരാണ് ഞാനും ജെസീക്കയും. ഈ കാര്യങ്ങളെല്ലാം അവർ മനോഹരമായി കൈകാര്യം ചെയ്തു. കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാവരും ഇതെല്ലാം മറക്കും.'-ഹെഡ് കൂട്ടിച്ചേർത്തു.
Content Highlights: Travis Head clarifies there is no feud with Virat Kohli, Explanation regarding the viral handshake incident at Uppal Stadium, Impact of social media abuse on Head's family, Acknowledgment of RCB's second consecutive IPL title win
Published: 25 Jul 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented