മുംബൈ: ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ എ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നവംബര്‍ 19, ഡിസംബര്‍ 1, 3 തീയതികളിലായി മുംബൈ വാംഖെഡെ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
സീനിയര്‍ ടീമില്‍ നിന്ന് മിന്നു മണിക്കൊപ്പം കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരും ടീമിലുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരമാണ് മിന്നു.
2023 ജൂലായ് ഒമ്പതിന് മിര്‍പുരില്‍ ബംഗ്ലാദേശ് വനിതാ ടീമിനെതിരേയായിരുന്നു മിന്നുവിന്റെ സീനിയര്‍ ടീം അരങ്ങേറ്റം. ഇതുവരെ ഇന്ത്യയ്ക്കായി നാല് ടി20 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിനായി ടി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീം അംഗം കൂടിയായിരുന്നു മിന്നു. ഇടംകൈ ബാറ്ററും വലംകൈ സ്പിന്നറുമാണ് മിന്നു. മാനന്തവാടി ചോയിമൂലയിലെ മണി-വസന്ത ദമ്പതിമാരുടെ മകളാണ്.
Content Highlights: The historical moment Malayali player Minnu Mani is India A team captain
Published: 24 Nov 2023, 06:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented