
രാജീവ് ശുക്ലയും ശശി തരൂരും | Photo: PTI
ന്യൂഡല്‍ഹി: ശൈത്യകാലത്ത് ഉത്തരേന്ത്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനെച്ചൊല്ലി വ്യാഴാഴ്ച പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും ബിസിസിഐ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയും തമ്മില്‍ രൂക്ഷമായ വാഗ്വാദം.
ബുധനാഴ്ച ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മഞ്ഞായതിനാല്‍ ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. രാത്രി ഏഴിനാണ് കളി തുടങ്ങേണ്ടിയിരുന്നത്. വൈകുന്നേരംതന്നെ കനത്ത മഞ്ഞായതിനാല്‍ ടോസിടുന്നത് വൈകി. മഞ്ഞ് കനത്തോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് തരൂരും രാജീവ് ശുക്ലയും തമ്മില്‍ വാഗ്വാദമുണ്ടായത്.
ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്ന് ശുക്ല പറഞ്ഞു. ഈ കാലയളവില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ശുക്ലയുടെ വാക്കുകള്‍.
ഇതിന് മറുപടിയായി, സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായ കേരളത്തിലേക്ക് ജനുവരിയിലെ മത്സരങ്ങള്‍ മാറ്റണമെന്ന് തരൂര്‍ നിര്‍ദേശിച്ചു. അവിടെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ പ്രശ്‌നം ഒരു പ്രത്യേക മേഖലയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നായി ശുക്ലയുടെ വാദം. ബിസിസിഐയുടെ റൊട്ടേഷന്‍ നയത്തിന് കീഴില്‍ കേരളത്തില്‍ ഇതിനകം തന്നെ മത്സരങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ശൈത്യകാലത്തെ മത്സര ഷെഡ്യൂളിന്റെ കാര്യം തരൂര്‍ വീണ്ടും ചൂണ്ടിക്കാണിച്ചപ്പോള്‍, 'എന്നാല്‍ എല്ലാ മത്സരങ്ങളും കേരളത്തിലേക്ക് മാറ്റാം', എന്നായിരുന്നു ശുക്ലയുടെ പരിഹാസം.
Content Highlights: T20 match cancelled due to fog sparks heated debate between Shashi Tharoor and Rajeev Shukla in Parliament. Tharoor suggests shifting matches to Kerala. Find out what happened.
Published: 18 Dec 2025, 02:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented