കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസ്.. ഐ.സി.സി. ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍
ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ടി20യില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി.
'ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. എന്നാല്‍, ഏകദിനത്തില്‍നിന്ന് വിരമിക്കാനുള്ള യഥാര്‍ഥ സമയം ഇതാണെന്ന് കരുതുന്നു. കരിയറില്‍ അടുത്ത അധ്യായത്തിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റോയിനിസ് വ്യക്തമാക്കി.
35-കാരനായ സ്റ്റോയ്നിസ് ഓസ്ട്രേലിയയ്ക്കായി 71 ഏകദിന മത്സരങ്ങളില്‍നിന്ന് 1495 റണ്‍സ് നേടിയിട്ടുണ്ട്. 2017-ല്‍ ഓക്ലന്ഡില് ന്യൂസിലന്‍ഡിനെതിരെ പുറത്താകാതെ നേടിയ 146 റണ്‍സാണ് മികച്ച സ്കോര്‍. 48 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.
Content Highlights: Marcus Stoinis announces immediate retirement from ODI
Published: 06 Feb 2025, 03:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented