ഗാള്‍: ഓസ്‌ട്രേലിയ - ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കനത്ത മഴയിലും കാറ്റിലും ഗാള്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ ഗാലറി തകര്‍ന്നു. താത്കാലികമായി നിര്‍മിച്ച ഗാലറികളില്‍ ഒന്നാണ് തകര്‍ന്നത്. കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ താത്കാലിക ഗാലറിയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് പതിച്ചു.

To advertise here,

ഈ സമയത്ത് ഓസ്‌ട്രേലിയന്‍ താരങ്ങളോ മറ്റ് കാണികളോ ഇവിടെ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടമൊഴിവായി. ഗാലറിയില്‍ ഒരുക്കിയിരുന്ന കസേരകളില്‍ പലതും പറന്ന് പോയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ടീം ഗ്രൗണ്ടിലേക്ക് വരുന്ന സമയത്തായിരുന്നു സംഭവം. കനത്ത മഴയും കാറ്റും തുടരുന്നതോടെ ശ്രീലങ്ക - ഓസ്‌ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി വൈകി. ഉച്ചയ്ക്ക് ശേഷമാണ് രണ്ടാം ദിവസത്തെ മത്സരം ആരംഭിക്കാനായത്.

കനത്ത മഴയും കാറ്റും കാരണം പിച്ചും ഗ്രൗണ്ടും മൂടിയിടാന്‍ ഗ്രൗണ്ട് സ്റ്റാഫ് ബുദ്ധിമുട്ടുകയാണ്. അതേസമയം ആദ്യ ഇന്നിങ്‌സില്‍ 212 റണ്‍സിന് പുറത്തായ ലങ്കയ്‌ക്കെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ.