കൊൽക്കത്ത: ഐ.പി.എൽ. ക്രിക്കറ്റിൽ ഡൽഹി ക്യാപിറ്റൽസിന് ജയത്തോടെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവിയോടേയും മടക്കം. പ്ലേ ഓഫ് സാധ്യത അവസാനിച്ച ഇരു ടീമുകളും തമ്മിൽ നടന്ന അപ്രധാന മത്സരത്തിൽ ഡൽഹി 40 റൺസിന് ജയം നേടി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുത്തപ്പോൾ കൊൽക്കത്ത 18.4 ഓവറിൽ 163 റൺസിന് പുറത്തായി. ഡൽഹി 14 കളികളിൽ 14 പോയിന്റുമായി ആറാം സ്ഥാനത്തും കൊൽക്കത്ത (13) ഏഴാം സ്ഥാനത്തുമായി.
വലിയ ലക്ഷ്യം പിന്തുടർന്ന നൈറ്റ് റേഡേഴ്സിനായി ഓപ്പണറായ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (39 പന്തിൽ 63) മാത്രമാണ് പൊരുതിയത്. ഫിൻ അലൻ (20), മനീഷ് പാണ്ഡെ (25), റോവ്മാൻ പവൽ (29) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റ്സ്മാൻമാർ. ഡൽഹിക്കായി ലുങ്കി എൻഗിഡി മൂന്നും മിച്ചൽ സ്റ്റാർക്ക് രണ്ടും വിക്കറ്റെടുത്ത് തിളങ്ങി.
ബാറ്റർമാരെല്ലാം പൊരുതിയതോടെയാണ് ഡൽഹി മികച്ച സ്‌കോറിലെത്തിയത്.
30 പന്തിൽ 60 റൺസെടുത്ത കെ.എൽ. രാഹുലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ.അഭിഷേക് പോറൽ (22), സാഹിൽ പരേഖ് (24), അക്‌സർ പട്ടേൽ (39), ഡേവിഡ് മില്ലർ (28), അശുതോഷ് ശർമ (18*) എന്നിവർ തിളങ്ങി. കൊൽക്കത്തയ്ക്കായി സൗരബ് ദുബെരണ്ട് വിക്കറ്റെടുത്തു.
Content Highlights: Delhi Capitals defeated Kolkata Knight Riders by 40 runs., KL Rahul scored a crucial 60 runs off 30 balls., Ajinkya Rahane was the top scorer for KKR with 63 runs., Lungi Ngidi and Mitchell Starc stood out with the ball for Delhi., Both teams finished their 2026 campaign with this final match.
Published: 25 May 2026, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented