വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ താരം സ്മൃതി മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന വനിതാതാരമെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ടി20-യിൽ 27 റൺസ് നേടിയതോടെയാണ് മന്ദാന റെക്കോഡ് കുറിച്ചത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ മറികടന്നാണ് മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളിൽ നിന്നാണ് മിതാലി രാജ് 10,000 റൺസ് തികച്ചത്. മന്ദാനയാകട്ടെ 281 ഇന്നിങ്‌സുകളിൽ നിന്ന് പതിനായിരം റൺസിലെത്തി. ഇംഗ്ലണ്ട് ബാറ്റർ ഷാർലറ്റ് എഡ്വാർഡ്‌സ് (308 ഇന്നിങ്‌സുകൾ), ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സ് (314 ഇന്നിങ്‌സുകൾ) എന്നിവരാണ് പട്ടികയിൽ മൂന്നും നാലും സ്ഥാനത്ത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന നാലാമത്തെ വനിതാ താരമാണ് മന്ദാന. 333 ഇന്നിങ്‌സുകളിൽ നിന്ന് 10,868 റൺസ് നേടിയ മിതാലിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഒന്നാമത്. 10,652 റൺസുമായി സൂസി ബേറ്റ്‌സ് (355 ഇന്നിങ്‌സുകൾ) 10,273 റൺസുമായി ഷാർലറ്റ് എഡ്വാർഡ്‌സ് എന്നിവരാണ് സ്മൃതിക്ക് മുന്നിലുള്ളത്. ടെസ്റ്റിൽ 629 റൺസും ഏകദിനത്തിൽ 5,322 റൺസുമാണ് താരത്തിന്റെ സമ്പാദ്യം.
Content Highlights: Smriti Mandhana Breaks Mithali Raj's World Record
Published: 28 Dec 2025, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented