
ധരംശാല: അഫ്ഗാനിസ്താനെതിരായ ഒന്നാം ഏകദിനത്തിൽ രോഹിത് ശർമ റണ്ണൗട്ടായിരുന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുള്ള ധാരണപ്പിശകാണ് രോഹിത്തിന്റെ പുറത്താകലിലേക്ക് നയിച്ചത്. നിരാശ പ്രകടിപ്പിച്ച രോഹിത് ഗില്ലിനോട് ദേഷ്യപ്പെടുകയും ചെയ്തു. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ഡ്രസ്സിങ് റൂമിലിരുന്ന് ആ റൺഔട്ടിന്റെ റീപ്ലേ രോഹിത് കണ്ടിരുന്നുവെന്നും അതിനുശേഷം 'ഏയ്, അത് കുഴപ്പമില്ല' എന്ന് അദ്ദേഹം പറഞ്ഞുവെന്നും ഗിൽ വ്യക്തമാക്കി. മുമ്പ് അഫ്ഗാനിസ്താനെതിരായ ട്വന്റി 20യിലും രോഹിത് ഇതുപോലെ റണ്ണൗട്ടായിട്ടുണ്ടെന്നും ഗിൽ കൂട്ടിച്ചേർത്തു.
ഗസൻഫർ എറിഞ്ഞ ആറാം ഓവറിലെ നാലാം പന്തിലാണ് രോഹിത് പുറത്തായത്. മിഡ് വിക്കറ്റിൽ നിന്ന റാഷിദ് ഖാന്റെ ഇടതുവശത്തേക്ക് പന്ത് തട്ടിയിട്ട് ഞൊടിയിടെയുള്ള ഒരു സിംഗിളിനായി ശ്രമിച്ചതായിരുന്നു രോഹിത്. എന്നാൽ, ഗിൽ ബൗളറുടെ ഫോളോ ത്രൂവിന് പിന്നിൽ കുടുങ്ങിപ്പോയി. അതോടെ ഗില്ലിന് ഓടാൻ കഴിഞ്ഞില്ല. ഓടേണ്ട എന്ന് ഗിൽ മുന്നറിയിരപ്പ് കൊടുത്തപ്പോഴേക്കും രോഹിത് പിച്ചിന്റെ പകുതിയിലെത്തിയിരുന്നു. പന്ത് കിട്ടിയ റാഷിദ് ഖാൻ അത് വിക്കറ്റ് കീപ്പറിന് നൽകുകയും ഗുർബാസ് ബെയ്ൽസ് തെറിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ ഗില്ലിന്റെ അർധ സെഞ്ചുറി മികവിൽ ഇന്ത്യ വിജയിച്ചു.
Content Highlights: Shubman Gill addresses the run-out confusion involving Rohit Sharma., Rohit Sharma expressed no hard feelings after reviewing the replay in the dressing room., The incident occurred during the 6th over of the first ODI against Afghanistan., Despite the dismissal, India secured a victory led by Gill's half-century.
Published: 14 Jun 2026, 08:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented