ലാഹോര്‍: അടുത്ത വര്‍ഷം പാകിസ്താന്‍ ആതിഥ്യംവഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇന്ത്യ വരണമെന്ന് അപേക്ഷിച്ച് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഷുഐബ് മാലിക്. കായികരംഗത്ത് രാഷ്ട്രീയം കൊണ്ടുവരരുത്. പാകിസ്താനില്‍ കളിക്കാത്ത നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നും ഷുഐബ് മാലിക് പറഞ്ഞു.
'രാജ്യങ്ങള്‍ക്കിടയില്‍ എന്തുണ്ടെങ്കിലും അത് പ്രത്യേക പ്രശ്‌നവും പ്രത്യേകമായി പരിഹാരം കാണേണ്ടതുമാണ്. കായികരംഗത്ത് രാഷ്ട്രീയം വരരുത്. പാകിസ്താന്‍ ടീം അവസാനവര്‍ഷം ഇന്ത്യയില്‍ പോയിരുന്നു. തിരിച്ച് ഇന്ത്യക്കും അതുപോലെ ചെയ്യാനുള്ള അവസരമാണിത്. പാകിസ്താനില്‍ കളിക്കാത്ത നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് ഇത് അവര്‍ക്കുള്ള അവസരമാണ്. ഞങ്ങള്‍ നല്ലവരാണ്. ഞങ്ങള്‍ ആതിഥ്യമര്യാദയുള്ളവരാണ്. അതിനാല്‍ ഇന്ത്യന്‍ ടീം തീര്‍ച്ചയായും വരുമെന്ന് ഞാന്‍ ഉറപ്പിക്കട്ടെ', ക്രിക്കറ്റ് പാകിസ്താനോട് സംസാരിക്കവേ മാലിക് പറഞ്ഞു.
വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. എങ്കിലും ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ചാണെങ്കില്‍, ഇന്ത്യ പാകിസ്താനില്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള സാധ്യതയില്ല. പകരം, കഴിഞ്ഞ ഏഷ്യാ കപ്പില്‍ നടപ്പാക്കിയതുപോലുള്ള ഹൈബ്രിഡ് മോഡല്‍ ആവര്‍ത്തിക്കുകയായിരിക്കും ചെയ്യുക. എന്നാല്‍, ഇത്തവണ എല്ലാ കളികളും പാകിസ്താനില്‍ തന്നെ നടത്തുമെന്ന് ഹൈബ്രിഡ് മോഡല്‍ നടപ്പാക്കില്ലെന്നുമാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍വെച്ചായിരുന്നു നടത്തിയിരുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രീലങ്ക, യു.എ.ഇ. എന്നിവിടങ്ങളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടത്തണമെന്നാണ് അനൗദ്യോഗികമായി വരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights: shoaib malik request to india to visit pakistan champions trophy
Published: 26 Jul 2024, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented