ലഖ്നൗ: വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫിനെ സ്വന്തമാക്കി ഐ.പി.എല്‍. ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റസ്. മൂന്നുകോടി രൂപയ്ക്കാണ് ഇരുപത്തിനാലുകാരനായ താരത്തെ ലഖ്‌നൗ സ്വന്തമാക്കിയത്. പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരമായാണ് ഷമര്‍ ജോസഫിനെ പുതിയ സീസണിലേക്കുള്ള ടീമിലേക്ക് തിരഞ്ഞെടുത്തത്. 

To advertise here,

അടുത്തിടെ ഓസ്ട്രേലിയക്കെതിരെ ബ്രിസ്ബണില്‍ നടന്ന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റുമായി വെസ്റ്റ് ഇന്‍ഡീസ് വിജയത്തിന് നേതൃത്വം നല്‍കിയത് ഷമറാണ്. ഗയാനയിലെ ഒരു ചെറിയ കുടുംബത്തില്‍ ജനിച്ച ഷമര്‍, കുട്ടിക്കാലം മുതല്‍തന്നെ ക്രിക്കറ്റ് തിരഞ്ഞെടുത്തു. 2023 ഫെബ്രുവരിയിലായിരുന്നു ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം. 

2022-ലാണ് മാര്‍ക് വുഡ് 7.50 കോടി രൂപയ്ക്ക് ലഖ്നൗവിലെത്തിയത്. പരിക്കിനെത്തുടര്‍ന്ന് ആ സീസണ്‍ നഷ്ടമായി. 2023-ല്‍ നാലുമത്സരങ്ങളില്‍ 11 വിക്കറ്റ് നേടിയിരുന്നു. ഇദ്ദേഹത്തിന് പകരമായാണ് ഷമര്‍ ടീമിലെത്തുന്നത്.