ജയ്‌പൂർ: മുംബൈ താരം സർഫറാസ് ഖാന് ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻതാരത്തിന്റെ വേഗമേറിയ അർധസെഞ്ചുറി. വിജയ് ഹസാരെ ക്രിക്കറ്റിൽ പഞ്ചാബിനെതിരേ 15 പന്തിൽ അർധശതകം തികച്ചാണ് റെക്കോഡിട്ടത്. മഹാരാഷ്ട്രയുടെ അഭിജിത്ത് കാലെയും ബറോഡയുടെ അദിത് സേത്തും കൈവശം വെച്ചിരുന്ന 16 പന്തിൽ അർധസെഞ്ചുറി റെക്കോഡാണ് തകർന്നത്.
മത്സരത്തിൽ സർഫറാസ് 20 പന്തിൽ 62 റൺസ് അടിച്ചു. അഞ്ച് സിക്സും ഏഴ് ഫോറും ഇന്നിങ്‌സിലുണ്ട്. ഇന്ത്യൻതാരം അഭിഷേക് യാദവിന്റെ ഒരോവറിൽ 30 റൺസാണ് സർഫറാസ് നേടിയത്. താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങുണ്ടായിട്ടും മത്സരത്തിൽ മുംബൈ ഒരു റണ്ണിന് തോറ്റു.
പഞ്ചാബ് ഉയർത്തിയ 216 റൺസ് പിന്തുടർന്ന മുംബൈ 26.2 ഓവറിൽ 215 റൺസിന് പുറത്തായി. അവസാന നാല് വിക്കറ്റ് മൂന്ന് റൺസ് എടുക്കുന്നതിനിടെ നഷ്ടപ്പെടുത്തിയാണ് മുംബൈ തോൽവി വഴങ്ങിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (45) പുറത്താകുമ്പോൾ മുംബൈയുടെ സ്കോർ ആറിന് 201 റൺസായിരുന്നു. അടുത്ത വിക്കറ്റ് 212 റൺസിന് വീണു. ടീം 215-ന് പുറത്താകുകയും ചെയ്തു. പഞ്ചാബിനായി ഗുർനൂർ ബ്രാറും മായങ്ക് മാർക്കണ്ഡേയും നാല് വീതം വിക്കറ്റ് വീഴ്ത്തി. പഞ്ചാബ് ബാറ്റിങ്ങിൽ രമൺദീപ് സിങ്ങും (72), അൻമോൽപ്രീത് സിങ്ങും (57) തിളങ്ങി.
Content Highlights: sarfaraz khan fastest fifty vijay hazare trophy
Published: 09 Jan 2026, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented