അനന്തപുര്‍:ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റില്‍ ഇന്ത്യ ഡി ടീമിനുവേണ്ടി സഞ്ജുവിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. സെഞ്ചുറി നേട്ടത്തോടെ സഞ്ജു പുറത്താകാതെ നില്‍ക്കുകയാണ്. 95 പന്തില്‍ നിന്ന് 101 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്റെ മികവില്‍ ഇന്ത്യ ബിക്കെതിരെ ഡി ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെടുത്തിട്ടുണ്ട്.

To advertise here,

11 ഫോറും മൂന്നു സിക്സും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനുവേണ്ടി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ (50), ശ്രീകര്‍ ഭരത് (52), റിക്കി ഭുയ് (56) എന്നിവര്‍ അര്‍ധസെഞ്ചുറിനേടി പുറത്തായി. അഞ്ച് പന്ത് നേരിട്ട ശ്രേയസ് അയ്യര്‍ റണ്‍സൊന്നും നേടാനാകാതെ പുറത്തായി. സൗരഭ് കുമാറാണ് നിലവില്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത്.