കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ സമ്പന്നനാണ്. സഞ്ജു ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് കളിക്കാനെത്തുന്ന വേദികളിലെല്ലാം ആരാധകര്‍ വന്ന് താരത്തെ മൂടാറുണ്ട്. ആരാധകരോട് എപ്പോഴും അടുപ്പം കാണിക്കുന്ന സഞ്ജു ഈയിടെ ഒരു ആരാധകനെ ഞെട്ടിച്ചു. 

To advertise here,

ന്യൂമോതൊറാക്‌സ് എന്ന രോഗം ബാധിച്ച് കിടപ്പിലായ ഒരു ആരാധകന് തന്റെ ജഴ്‌സി അയച്ചുകൊടുത്താണ് സഞ്ജു സര്‍പ്രൈസ് നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സില്‍ അണിയുന്ന 11-ാം നമ്പര്‍ ജഴ്‌സിയാണ് സഞ്ജു ആരാധകന് സമ്മാനിച്ചത്. ജഴ്‌സിയില്‍ ഒപ്പിടാനും സൂപ്പര്‍താരം മറന്നില്ല. ജഴ്‌സി ലഭിച്ച ആരാധകന്‍ അടക്കാനാവാത്ത സന്തോഷത്തോടെ അത് ധരിക്കുകയും ചെയ്തു.

സഞ്ജുവിന്റെ നല്ലമനസ്സിനെ അഭിനന്ദിച്ച് ആരാധകന്റെ മകന്‍ ഒരു ഫേസ്ബുക്ക് വീഡിയോ പങ്കുവെച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലാകുകയും ചെയ്തു. സഞ്ജുവിന്റെ നല്ലമനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

നിലവില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പങ്കെടുക്കുകയാണ് സഞ്ജു. ആദ്യ ഏകദിനത്തില്‍ താരം ഇന്ത്യന്‍ ടീമിലിടം നേടിയിട്ടുണ്ട്.