മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ട്വന്റി-20യിലെ ആദ്യ പന്തില്‍തന്നെ സിക്‌സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
2021-ല്‍ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദിന് എതിരെയായിരുന്നു രോഹിതിന്റെ സിക്‌സ്. കഴിഞ്ഞ വര്‍ഷം സിംബാബ് വെ താരം സിക്കന്ദര്‍ റാസയുടെ പന്തില്‍ ജയ്‌സ്വാളും സിക്‌സ് കണ്ടെത്തി.
മുംബൈയില്‍ നടന്ന മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ ഓവറിലാണ് സഞ്ജു സിക്‌സറിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിന് തുടക്കമിട്ടത്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയടിയോടെയാണ് ഈ സിക്‌സര്‍ സ്വീകരിച്ചത്. എന്നാല്‍ ഏഴ് പന്തിന്റെ ആയുസെ സഞ്ജുവിന്റെ ബാറ്റിങ്ങിനുണ്ടായുള്ളു. 16 റണ്‍സെടുത്ത താരത്തെ പേസ് ബൗളര്‍ മാര്‍ക്ക് വുഡ് ജോഫ്ര ആര്‍ച്ചറുടെ കൈകളില്‍തന്നെ എത്തിച്ചു. ഇത്തവണയും ഷോര്‍ട്ട് ബോളിലാണ് പുറത്തായത്.
മാര്‍ക്ക് വുഡിന്റെ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിലേക്ക് സഞ്ജു പുള്‍ ചെയ്തു. ബൗണ്ടറിക്ക് സമീപം ഫീല്‍ഡ് ചെയ്യുകയായിരുന്ന ആര്‍ച്ചര്‍ അത് പിടിച്ചെടുത്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ഇന്നിങ്‌സുകളിലും ഷോര്‍ട്ട് പന്തിലാണ് സഞ്ജു പുറത്തായത്. ഇതോടെ മലയാളി താരത്തിനെതിരെ വിമര്‍ശനമുയരുകയും ചെയ്തു.
Content Highlights: sanju samson first ball six against england record
Published: 03 Feb 2025, 04:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented