ഹൈദരാബാദ്: ഓപ്പണറായി ലഭിച്ച അവസരം പരമാവധി മുതലാക്കുന്ന സഞ്ജു സാംസണെയാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കണ്ടത്. ദീപാവലി വെടിക്കെട്ട് നേരത്തേ എത്തിച്ച സഞ്ജു അക്ഷരാര്‍ഥത്തില്‍ സ്ഫോടനാത്മക ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. റിഷാദ് ഹുസൈന്റെ ഒരു ഓവറില്‍ അഞ്ച് സിക്സറടക്കം മൊത്തം എട്ടു പന്തുകളാണ് സഞ്ജു മത്സരത്തില്‍ ഗാലറിയിലെത്തിച്ചത്. ഇതില്‍ മുസ്തഫിസുര്‍ റഹ്മാനെതിരേ നേടിയ ഒരു സിക്സ് ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
മുസ്തഫിസുര്‍ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. ഓഫ് സ്റ്റമ്പിനു പുറത്ത് ബാക്ക് ഓഫ് ലെങ്തായി എത്തിയ പന്ത് ഒരു ചുവട് പിന്നോട്ടുവെച്ച് കവര്‍ ഏരിയക്ക് മുകളിലൂടെയാണ് സഞ്ജു ഗാലറിയിലെത്തിച്ചത്. അതും തീര്‍ത്തും ആയാസരഹിതമായി. ഈ സിക്സ് കണ്ട് കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി പോലും അമ്പരന്നുപോയി. ശാസ്ത്രി ഈ സിക്സിനെ വിശേഷിപ്പിച്ചപ്പോഴും വാക്കുകളില്‍ ആ അമ്പരപ്പുണ്ടായിരുന്നു.
പിന്നാലെ ഈ സിക്സിനെയും താരത്തെയും അഭിനന്ദിച്ച് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലേയും രംഗത്തെത്തി. 'ഒരുപാട് കാലത്തേയ്ക്ക് ഒരു മികച്ച താരത്തെ തഴയാന്‍ കഴിയില്ല' എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സഞ്ജു, മുസ്തഫിസുറിനെതിരേ നേടിയ സിക്സറിനെയും ഭോഗ്ലേ അഭിനന്ദിച്ചു. അത്തരം സിക്സറടിക്കാന്‍ അസാധാരണമായ കഴിവു തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Sanju Samson dazzles with a blistering innings in Hyderabad, hitting 5 sixes in an over
Published: 13 Oct 2024, 11:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented