കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യയുടെ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. രണ്ടാം ദിവസം കളി അവസാനിക്കാനിരിക്കെ ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഒട്ടും പ്രൊഫഷണലല്ലാത്ത കാര്യങ്ങളാണെന്ന് സഞ്ജയ് മഞ്ജരേക്കർ വ്യക്തമാക്കി. മത്സരം അവസാനിപ്പിക്കാത്തതിൽ പ്രഭാത് ജയസൂര്യയും കാമിൽ മിശാരയും അമ്പയറോട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മത്സരം തുടരാനുള്ള വെളിച്ചമുണ്ടായതിനാലാണ് അമ്പയർ ആ തീരുമാനമെടുത്തതെന്നും അതിൽ അതൃപ്തി രേഖപ്പെടുത്തിയത് മോശമാണെന്നും സഞ്ജയ് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.
'പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റമായാണ് ഞാൻ അതിനെ കാണുന്നത്. വെളിച്ചക്കുറവാണെന്ന് പറഞ്ഞ് നിങ്ങൾ അമ്പയറെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് എനിക്ക് മനസിലാകും. പക്ഷേ, നിങ്ങൾക്ക് ഒരിക്കലും പന്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ കഴിയില്ല. അമ്പയറോടുള്ള അവരുടെ അമർഷം ഏകാഗ്രതയെ സ്വാധീനിച്ചുവെന്നാണ് കരുതുന്നുത്. അവർക്ക് കളിയിൽ ശ്രദ്ധിക്കാനായില്ല. നൈറ്റ് വാച്ച്മാനായെത്തിയ പ്രഭാത് ജയസൂര്യക്ക് വിക്കറ്റ് നഷ്ടമായി. മാനവ് സുതാറിന്റെ ഒരു മികച്ച പന്തിലാണ് ആ വിക്കറ്റ് വീണത്. അതിൽ വെളിച്ചക്കുറവിന് സ്വാധീനമുണ്ടായിരുന്നില്ല.'-സഞ്ജയ് വ്യക്തമാക്കി.
മഴ തടസപ്പെടുത്തിയ കളി പുനരാരംഭിച്ചപ്പോൾ ലങ്കയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യയേയും അദ്ദേഹം അഭിനന്ദിച്ചു. 'ശ്രീലങ്കയെ സംബന്ധിച്ച് നിർഭാഗ്യകരമായ കാര്യമാണ്. ഇന്ത്യ വിക്കറ്റിലൂടെ സാഹചര്യം മുതലെടുത്തു. അത് സാധ്യമാക്കിയതിൽ ഇന്ത്യ അഭിനന്ദനം അർഹിക്കുന്നു. കളി പുനരാരംഭിക്കാൻ കഴിയുമെന്ന് വിശ്വസിച്ച് അവർ ഗ്രൗണ്ടിൽ നിന്നു. അത് അമ്പയർമാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകാം. ഇത്തരം ചെറിയ കാര്യങ്ങളെല്ലാം അവർ ചെയ്തു. കളി തുടങ്ങാമെന്നും വെളിച്ചം പര്യാപ്തമാണെന്നും വിശ്വസിച്ച് ഇന്ത്യൻ ടീം അവിടെ വെറുതെ നിന്നാൽ പോലും അത് അമ്പയർമാരുടെമേൽ ഒരുതരം സമ്മർദ്ദം ചെലുത്തുന്നുണ്ട്.'- അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Sanjay Manjrekar criticized Sri Lankan players for complaining about bad light against India., Prabath Jayasuriya was dismissed shortly after arguing with umpires., Manjrekar praised India's strategic pressure on umpires during rain interruptions.
Published: 25 Aug 2026, 12:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented