കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സനത് ജയസൂര്യയെ ടീമിന്റെ താത്കാലിക മുഖ്യ പരിശീലകനായി നിയമിച്ചു. സെപ്റ്റംബര്‍വരെയാകും കാലാവധി. ടി-20 ലോകകപ്പില്‍ ലങ്കന്‍ ടീം ദയനീയമായി പരാജയപ്പെട്ടിരുന്നു. സൂപ്പര്‍ എട്ടില്‍ കടക്കാനായില്ല. 

To advertise here,

ക്രിസ് സില്‍വര്‍വുഡിന്റെ പകരക്കാരനായിട്ടാണ് ജയസൂര്യയുടെ വരവ്. സെപ്റ്റംബറില്‍ ഇംഗ്ലണ്ടുമായിട്ടുള്ള പരമ്പരവരെയാകും കാലാവധി. 

ജൂലായ് 27 മുതല്‍ ഇന്ത്യന്‍ ടീം മൂന്ന് ടി 20, മൂന്ന് ഏകദിന മത്സരങ്ങള്‍ ലങ്കയുമായി കളിക്കുന്നുണ്ട്.