ഗില്ലും ശ്രേയസ് അയ്യരും തിരിച്ചെത്തിയതോടെ സ്ഥാനം നഷ്ടമായത് ഋതുരാജ് ഗെയ്ക്വാദിന്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ചുറി നേടിയെങ്കിലും ടീമിലുറപ്പാകാൻ അത് മതിയായില്ല. മുൻപ് മലയാളി താരം സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ സെഞ്ചുറിനേടിയതിനുപിന്നാലെ അടുത്തപരമ്പരയിൽ സ്ഥാനം നഷ്ടമായതിനെ ഓർമ്മിപ്പിക്കുന്നതായി ഗെയ്ക്വാദിന്റെ പുറത്താകൽ. അതിന് ചില സമാനതകളുമുണ്ട്. ഇരുവരും അവസാനം കളിച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ്. ഇരുവരും സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്.
2023 ഡിസംബർ 21-നുനടന്ന മത്സരത്തിലാണ് സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരേ 114 പന്തിൽ 108 റൺസ് നേടിയത്. കളിയിലെ താരവും സഞ്ജുവായിരുന്നു. എന്നാൽ, പിന്നീട് മലയാളി താരത്തിന് ഏകദിന ടീമിൽ ഇടംകിട്ടിയില്ല.
ഗെയ്ക്വാദ് കഴിഞ്ഞ ഡിസംബർ മൂന്നിന് റായ്പുരിൽനടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 105 റൺസ് നേടിയിരുന്നു. അടുത്തമത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല. മൂന്നാം ഏകദിനത്തിൽ 116 റൺസോടെ പുറത്താകാതെനിന്ന യശസ്വി ജയ്സ്വാൾ ബാക്കപ്പ് ഓപ്പണറായി ടീമിലെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.
Content Highlights: ruturaj gaikwad odi squad snub
Published: 04 Jan 2026, 03:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented