പെർത്ത്: ഓസ്‌ട്രേലിയൻ ജഴ്‌സിയിൽ തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി മഹ്‌ലി ബിയേർഡ്മാൻ. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ 7.4 ഓവറിൽ വെറും 24 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകളാണ് ഈ വലംകൈയൻ പേസർ വീഴ്ത്തിയത്. ഇതോടെ ആദ്യ മത്സരത്തിൽ തന്നെ 21-കാരൻ മാൻ ഓഫ് ദ മാച്ചുമായി.

To advertise here,

ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ഓസ്‌ട്രേലിയൻ പേസർ എന്ന റെക്കോർഡും ബിയേർഡ്മാൻ സ്വന്തമാക്കി. 1988-ൽ ശ്രീലങ്കയ്‌ക്കെതിരെ ടോണി ഡോഡെമെയ്ഡ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റെടുത്തിരുന്നു. ഇതോടെ 38 വർഷം പഴക്കമുള്ള റെക്കോർഡും 21-കാരൻ തിരുത്തി.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ് അരങ്ങേറ്റം കൂടിയാണിത്. സ്‌കോട്‌ലൻഡിന്റെ ചാർളി കാസൽ, ദക്ഷിണാഫ്രിക്കയുടെ കാഗിസൊ റബാദെ, വെസറ്റിൻഡീസിന്റെ ഫിഡൽ എഡ്വേർഡ്‌സ് എന്നിവരാണ് മുന്നിലുള്ളത്.

മത്സരത്തിൽ ഇംഗ്ലണ്ട് 33.4 ഓവറിൽ 131 റൺസിന് എല്ലാവരും പുറത്തായി. 23.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ വിജയതീരത്തെത്തുകയും ചെയ്തു.