ന്യൂഡല്‍ഹി: മുംബൈ തെരുവിലൂടെ ആഡംബര കാറായ ലംബോര്‍ഗിനി ഉറൂസ് ഓടിച്ചുപോകുന്ന രോഹിത് ശര്‍മയുടെ വീഡിയോ വൈറല്‍. ഗാരേജില്‍ ആഡംബരക്കാറുകളുടെ ഒരു ശേഖരംതന്നെയുള്ള രോഹിത്, നീലനിറത്തിലുള്ള ലംബോര്‍ഗിനി കാര്‍ ആണ് ഓടിക്കുന്നത്. 0264 എന്നാണ് കാറിന്റെ നമ്പര്‍ പ്ലേറ്റ്.
ടീം ഇന്ത്യയുടെ ട്രാവല്‍ ജഴ്‌സിയണിഞ്ഞ് കാര്‍ ഓടിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിനു പിന്നാലെ കുടുംബത്തോടൊപ്പം മുംബൈയിലെ വീട്ടിലാണ് രോഹിത്. അടുത്തിടെ തന്റെ പഴയകാല സുഹൃത്തുക്കള്‍ക്കൊപ്പം മുംബൈയിലെ ഒരു പാര്‍ക്കില്‍ സമയം ചെലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു.
0264 എന്ന നമ്പര്‍ പ്ലേറ്റിന് പിന്നില്‍ ഒരു പ്രത്യേകതയുണ്ട്. രോഹിത്തിന്റെ ഏകദിനത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറിനെ അനുസ്മരിപ്പിക്കുന്നതാണ് ആ നമ്പര്‍. 2014 നവംബര്‍ 13-ന് ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത് 264 റണ്‍സ് നേടി ചരിത്രമെഴുതിയത്. ഏകദിനത്തിലെ ഒരു ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍വെച്ചായിരുന്നു 9 സിക്‌സും 33 ഫോറും ഉള്‍പ്പെട്ട ഈ ഇന്നിങ്‌സ്. അന്ന് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 404 റണ്‍സ് നേടി.
Content Highlights: rohit sharma spotted driving his lamborghini 0264 number plate
Published: 16 Aug 2024, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented